HOME
DETAILS

മഹ്ബൂബയെയും ഉമര്‍ അബ്ദുല്ലയെയും കുടുംബം സന്ദര്‍ശിച്ചു

  
backup
September 01 2019 | 19:09 PM

mahboobaumer-abdulla-allowed-to-visit-family770708-2

 

 


ശ്രീനഗര്‍: ജമ്മുകശ്മിരിനെ വിഭജിച്ച് സംസ്ഥാനത്തിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളയുന്നതിന് മുന്നോടിയായി കഴിഞ്ഞ മാസം തടവിലിട്ട മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ലയെയും മഹ്ബൂബാ മുഫ്തിയെയും കുടുംബാംഗങ്ങള്‍ സന്ദര്‍ശിച്ചു. അതേസമയം ഇരുവരെയും പോലെ തടവില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല കുടുംബത്തെ കാണാന്‍ പലതവണ അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു.
ദേശീയ മാധ്യമങ്ങള്‍ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഉമറും മഹ്ബൂബയും കഴിയുന്ന സ്ഥലങ്ങളിലേക്ക് എത്തിയാണ് ഇവരെ കുടുംബാംഗങ്ങള്‍ സന്ദര്‍ശിച്ചത്.
ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയയില്‍ ഏറ്റവുമധികം സജീവമായ രാഷ്ട്രീയ നേതാവായ ഉമര്‍ അബ്ദുല്ല കഴിഞ്ഞ 25 ദിവസമായി ഓഫ് ലൈനിലാണ്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത അദ്ദേഹം ശ്രീനഗറിലെ കൊട്ടാര സമാനമായ ഹരിനിവാസിലാണ് തടവിലുള്ളത്.
സബര്‍വന്‍ കുന്നുകളുടെ ഒരുഭാഗത്ത് ദാല്‍ തടാകത്തിന് മുന്നിലായി പ്രൗഢിയോടെ നില്‍ക്കുന്ന ഹരിനിവാസ് നീണ്ട പുല്‍മേടുകള്‍ക്കിടയില്‍ ഒന്‍പത് ഏക്കറോളം സ്ഥലത്തായാണ് സ്ഥിതിചെയ്യുന്നത്. മൂന്നു പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളും ഇതിനുണ്ട്. രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഉമര്‍ അബ്ദുല്ലയുടെ പ്രഭാതസവാരിക്കിടെ മാത്രമാണ് അദ്ദേഹത്തെ കാണാനാവുന്നതെന്ന് ഹരിനിവാസിന്റെ കാവല്‍ക്കാരിലൊരാള്‍ പറഞ്ഞു. ഇടയ്ക്കിടെ അദ്ദേഹത്തിന് പത്രങ്ങള്‍ ലഭിക്കും. പാചകത്തിലും പുസ്തക വായനയിലുമാണ് അദ്ദേഹം സമയം ചെലവഴിക്കുന്നത്.
വീട്ടുതടങ്കലിലായതിന് ശേഷം ഉമര്‍ അബ്ദുല്ലയ്ക്ക് അദ്ദേഹത്തിന്റെ കുടുംബവുമായി രണ്ടുതവണയാണ് ബന്ധപ്പെടാന്‍ കഴിഞ്ഞത്. ഒന്ന് നേരിട്ടും മറ്റൊന്ന് ടെലിഫോണിലൂടെയും. ശനിയാഴ്ചയാണ് ആദ്യ കൂടിക്കാഴ്ച നടന്നത്. മക്കളും സഹോദരി സഫിയയും ഹരിനിവാസിലെത്തി 20 മിനിറ്റോളം ഉമര്‍ അബ്ദുല്ലയുമായി സംസാരിച്ചു.
പൊതുവേ താടിയും മീശയും വടിച്ച് ക്ലീന്‍ഷേവായി പ്രത്യക്ഷപ്പെടാറുള്ള ഉമര്‍ അബ്ദുല്ലയുടെ മുഖത്ത് താടിരോമങ്ങള്‍ വളര്‍ന്നതായി ഇവര്‍ പറഞ്ഞു. സഫിയയും ഉമറിന്റെ മക്കളും ശ്രീഗനര്‍ ഡപ്യൂട്ടി കമ്മിഷനറുടെ വസതിയില്‍ പലതവണ കയറിയിറങ്ങിയ ശേഷമാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്. ബലിപെരുന്നാള്‍ ദിനത്തില്‍ (ഓഗസ്റ്റ് 12) ആണ് ആദ്യമായി കുടുംബം ഉമര്‍ അബ്ദുല്ലയുമായി സംസാരിച്ചത്. അന്ന് ഫോണിലൂടെ കുടുംബം പെരുന്നാള്‍ ആശംസ കൈമാറി.
അത്ര സൗകര്യങ്ങളില്ലാത്ത ടൂറിസം വകുപ്പിനു കീഴിലുള്ള ഗസ്റ്റ്ഹൗസിലാണ് പി.ഡി.പി അധ്യക്ഷ കൂടിയായ മഹ്ബൂബ കഴിയുന്നത്. ആ ഗസ്റ്റ് ഹൗസ് സബ് ജയില്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടേക്ക് വ്യാഴാഴ്ചയാണ് മഹ്ബൂബയെ കാണാന്‍ അവരുടെ ഉമ്മയും സഹോദരങ്ങളും എത്തിയത്. ഹരിനിവാസില്‍ നിന്ന് ഒരുകിലോമീറ്ററോളം അകലെയുള്ളതാണ് മഹ്ബൂബ കഴിയുന്ന ചെഷ്മ സാഹി ഗസ്റ്റ് ഹൗസ്.
കഴിഞ്ഞവര്‍ഷം വരെ ബി.ജെ.പിയുടെ പിന്തുണയോടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മഹ്ബൂബക്ക് പക്ഷേ, ഉമര്‍ അബ്ദുല്ലയ്ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ ഇല്ല. മഹ്ബൂബക്ക് ഡി.വി.ഡി പ്ലെയറും ഏതാനും സിനിമ സി.ഡികളും നല്‍കിയിട്ടുണ്ട്.
ഫാറൂഖ് അബ്ദുല്ലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തടങ്കലിലായ ആദ്യ ആഴ്ചയില്‍ എന്‍.ഡി.ടി.വിയില്‍ അദ്ദേഹത്തിന്റെ അഭിമുഖം വന്നിരുന്നു. വൈകാരിക വിക്ഷോഭത്തോടെ സംസാരിച്ച അദ്ദേഹം ആ അഭിമുഖത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രത്യേകിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാക്കു നേരെയും പൊട്ടിത്തെറിച്ചിരുന്നു. നിലവില്‍ അദ്ദേഹത്തിന് ഇന്റര്‍നെറ്റോ ടെലിഫോണ്‍ സംവിധാനമോ പുറംലോകവുമായി ബന്ധപ്പെടാനുള്ള യാതൊരു മാര്‍ഗമോ ഇല്ല. ജമ്മുകശ്മിര്‍ പൊലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മൂന്നുതവണയാണ് ഇക്കാലയളവില്‍ അദ്ദേഹത്തെ കണ്ടത്. കുടുംബത്തെ കാണാന്‍ അദ്ദേഹം ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചെങ്കിലും നിരസിക്കപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് നിരോധനാജ്ഞയില്‍ അയവുവരുത്തിയിട്ടുണ്ടെന്നും സാധാരണനില കൈവന്നുവെന്നുമാണ് കശ്മിരിലെ സാഹചര്യം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും അവകാശപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  8 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago