HOME
DETAILS

തൃക്കുന്നപ്പുഴയില്‍ ബലിതര്‍പ്പണത്തിനായി ജനസാഗരമെത്തി

  
backup
August 02 2016 | 21:08 PM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b2%e0%b4%bf


തൃക്കുന്നപ്പുഴ : തൃക്കുന്നപ്പുഴ കടലില്‍ ലക്ഷങ്ങള്‍ പിതൃക്കളുടെ മോക്ഷത്തിനായി ബലിതര്‍പ്പണം നടത്തി.പിതൃക്കളെ സ്മരിക്കാനും അവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ഥിക്കാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയവരെക്കൊണ്ട് തിങ്കളാഴ്ച രാത്രി തന്നെ തൃക്കുന്നപ്പുഴ കടല്‍തീരം ജനസമുദ്രമായി മാറി.
 ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തൃക്കുന്നപ്പുഴ ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലും കടല്‍തീരത്തും വിശ്വാസികള്‍ക്ക് ബലിതര്‍പ്പണത്തിനു് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തിയത്. ഏകദേശം നാല് ലക്ഷത്തോളം പേര്‍ ഇക്കുറി ബലിതര്‍പ്പണത്തിനെത്തിയതായി സംഘാടകര്‍ പറഞ്ഞു.
50 പുരോഹിതന്മാരുടെ കാര്‍മികത്വത്തിലാണ്  ചടങ്ങുകള്‍ നടന്നത്. 50 ബലിപ്പുരകള്‍ ഇതിനായി തീരത്ത് കെട്ടിയുണ്ടാക്കിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്ക് കര്‍മങ്ങള്‍ ആരംഭിച്ചു. വേദവൈദിക വിധിപ്രകാരം തൂശനിലയില്‍ എള്ളും പൂവും ചന്ദനവും ദര്‍ഭയും വെച്ച് പവിത്രം ധരിച്ച് പിതൃക്കളെ വിശ്വാസികള്‍ മനസ്സില്‍ ധ്യാനിച്ച് കര്‍മികള്‍ ഉരുവിട്ട് കൊടുക്കുന്ന മന്ത്രങ്ങള്‍ ഏറ്റുചൊല്ലി മൂന്നു തവണ പ്രദക്ഷിണം നടത്തിയതിനു ശേഷം ബലിപിണ്ടം ശിരസിലേറ്റി കടലില്‍ മുങ്ങുന്നു. ശേഷം സമീപത്തുള്ള  തൃക്കുന്നപ്പുഴ ധര്‍മ്മശാസ്താക്ഷേത്രത്തിലെത്തി ക്ഷേത്രക്കുളത്തില്‍ കുളിച്ച് ശുദ്ധിവരുത്തി ക്ഷേത്രദര്‍ശനം നടത്തി പിതൃപൂജയും തിലഹവനവും വഴിപാടുകള്‍ കഴിക്കുന്നതോടെ തര്‍പ്പണ ചടങ്ങുകള്‍ പൂര്‍ത്തിയാകും.
 പോലീസ്, എക്‌സൈസ്, ആരോഗ്യം, ഫയര്‍ ഫോഴ്‌സ്, റവന്യു എന്നീ വകുപ്പുകളുടെ സേവനവും ഏര്‍പ്പെടുത്തിയിരുന്നു. കോസ്റ്റ് ഗാര്‍ഡ് കടലില്‍ താവളമുറപ്പിച്ചിരുന്നു. ഇന്നലെ വൈകുന്നേരം വരെയും കടല്‍ത്തീരത്ത് ബലി പൂജകള്‍ നടന്നു. ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ബലിതര്‍പ്പണചടങ്ങുകള്‍ സുഗമമായി നടന്നു.
 പന്തളം ,മാവേലിക്കര, കായംകുളം ,ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി യുടെ പ്രത്യേക സര്‍വ്വീസുകള്‍ ക്ഷേത്രത്തിലേക്കുണ്ടായിരുന്നു.ഭക്തജന തിരക്ക് അനിയന്ത്രിതമായതോടെ വെളുപ്പിനെ അഞ്ച് മണി മുതല്‍ പോലീസ് റോഡില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തി. അതിനാല്‍ കിഴക്ക് ഭാഗത്ത് നിന്ന് വന്ന വാഹനങ്ങള്‍ തൃക്കുന്നപ്പുഴയില്‍നിന്ന് വടക്കോട്ട് പോയി തോട്ടപ്പള്ളി വഴിയാണ് തിരികെ പോയിരുന്നത്.
മാവേലിക്കര:പിതൃസ്മരണയില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി.
കണ്ടിയൂര്‍ ആറാട്ടുകടവില്‍ ദേവസ്വം ബോര്‍ഡിന്റെയും നഗരസഭയുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും നേതൃത്വത്തില്‍ നടന്ന ബലിതര്‍പ്പണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു, പുലര്‍ച്ചെ 3 മുതല്‍ ആരംഭിച്ച ബലിതര്‍പ്പണം 10 മണിയോടെ അവസാനിച്ചു.. ആരോഗ്യ വകു്പിന്റെ ഭാഗമായി ഒരു ഡോക്ടര്‍ അടങ്ങുന്ന സംഘത്തിന്റെ സേവനവും ഫയര്‍ഫോഴ്‌സിന്റെ ഒരു യൂണിറ്റിന്റെ സേവനവും സ്ഥലത്ത് ലഭ്യമായിരുന്നു. നഗരസഭയുടെ സഹായ കൗണ്ടറും സ്ഥലത്തുണ്ടായിരുന്നു. വഴുവാടി കിരാതന്‍കാവിലും, മറ്റം നരസിംഹസ്വാമി ക്ഷേത്രത്തിലും, വിശ്വബ്രഹ്മ വിദ്യാപീഠത്തിന്റെ നേതൃത്വത്തില്‍ പ്രായിക്കരയിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.
  ചെങ്ങന്നൂര്‍:ചെങ്ങന്നൂര്‍ മിത്രക്കടവില്‍ മഹാദേവ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ നടത്തിയത്. ഇവിടെ പുലര്‍ച്ചെ നലുമുതല്‍ ബലിതര്‍പ്പണങ്ങള്‍ ആരംഭിച്ചു. മിത്രമഠം കടവ്, വളഞ്ഞവട്ടം കീച്ചേരിക്കടവ്, മുണ്ടന്‍കാവ് ആറാട്ടുകടവ്, ഇടനാട് പള്ളിയോടക്കടവ് എന്നിവിടങ്ങളില്‍ ബലിതര്‍പ്പണങ്ങള്‍ നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago