കുട്ടികളിലെ ഭിന്നശേഷി നിര്‍ണയത്തിന് ഡിസംബറില്‍ കാംപയിന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുവയസിന് താഴെയുള്ള കുട്ടികളിലെ ഭിന്നശേഷി നിര്‍ണയത്തിന് ഡിസംബറില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കാംപയിന് നടത്തും.
കേരളത്തെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണിത്. ഒരു വയസിനു താഴെയുള്ള കുട്ടികളുടെ കേള്‍വി, വളര്‍ച്ചാ പ്രശ്നങ്ങള്‍ എന്നിവ നിര്‍ണയിക്കാന്‍ കാംപയിനിന്റെ ഭാഗമായി സര്‍വേ നടത്തും.
സാമൂഹ്യ നീതി വകുപ്പും ആരോഗ്യ വകപ്പും സംയുക്തമായാണ് സര്‍വേ നടത്തുക. ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നു മുതല്‍ ഒരു ആഴ്ചയാണ് കാംപയിന് സംഘടിപ്പിക്കുന്നത്.
അംഗന്‍വാടി, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ വീടുകളിലെത്തി ചെക്ക് ലിസ്റ്റ് പ്രകാരം ഭിന്നശേഷി സംശയിക്കുന്ന കുട്ടികളെ കണ്ടെത്തും.
വിവരങ്ങള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കൈമാറി പരിശോധനകള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
ചികിത്സ ആവശ്യമുള്ള കുട്ടികള്‍ക്ക് ചികിത്സ ഉറപ്പു വരുത്തും. കേരളത്തിലെ 30 ഐ.സി.ഡി.എസ് ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.
ഭിന്നശേഷി നിര്‍ണയ മാര്‍ഗരേഖ തയറാക്കുന്നതിനായുള്ള ശില്പശാല മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. 21 തരത്തിലുള്ള ഭിന്നശേഷി നിര്‍ണയിക്കുന്നതിന് ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥര്‍ക്കും ഡോക്ടര്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."