വിധവയ്ക്ക് വീട് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സഹായം തുണച്ചില്ല: ഇനി സുമനസുകള്‍ കനിയണം
അമ്പലപ്പുഴ: സര്‍ക്കാര്‍ ധനസഹായത്താല്‍ വീട് നിര്‍മ്മിക്കാനൊരുങ്ങിയ വിധവ വീട് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വലയുന്നു.
പുന്നപ്ര തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പോളവെളിവീട്ടില്‍ ജലീലയാണ് 18 വയസുള്ള ഏക മകളുമായി പണി പൂര്‍ത്തിയാകാത്ത വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ കഴിഞ്ഞുകൂടുന്നത്. 15 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണമടഞ്ഞ ഇവര്‍ പിന്നീട് ചെമ്മീന്‍ നുള്ളിയാണ് ജീവിതം കഴിച്ചുകൂട്ടിയിരുന്നത്.
ഇവരുടെ നിസഹായതകണ്ട് മൂന്നു വര്‍ഷം മുമ്പ് അന്നത്തെ പഞ്ചായത്തംഗം ഇടപ്പെട്ട് സര്‍ക്കാരില്‍നിന്നും രണ്ട് ലക്ഷം രൂപ വീടുവെയ്ക്കാന്‍ അനുവദിപ്പിച്ചു. എന്നാല്‍ അടിത്തറ സ്വന്തം ചെലവില്‍ ചെയ്തു തീര്‍ത്തെങ്കിലേ ആദ്യഗഡു വായ്പ കിട്ടുകയുള്ളു എന്നതിനാല്‍ നാട്ടുകാരുടെ സഹായത്തോടെ ഇവര്‍ അടിത്തറ കെട്ടിപ്പൊക്കി. പിന്നീട് പഞ്ചായത്ത് അധികാരികള്‍ വന്ന് ബോദ്ധ്യപ്പെടുകയും ആദ്യ ഗഡു വാങ്ങുകയും ചെയ്തു.
വീണ്ടും വീട്പണി ആരംഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം പണി പാതിവഴിയില്‍ നിലയ്ക്കുകയായിന്നു. എന്നാല്‍ ഇപ്പോള്‍ പുര കെട്ടിപ്പൊക്കാന്‍ അനുവദിച്ച സമയം കഴിഞ്ഞെന്നും പണം തിരികെ അടയ്ക്കണമെന്നും കാണിച്ച് ഇവര്‍ക്ക് അധികൃതര്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.
മേല്‍ക്കൂരപോലും ഇടാതെ നിര്‍മ്മാണം പാതിവഴി നിലച്ച വീടിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക ഷെഡിലാണ് അമ്മയും ഏക മകളും ഇപ്പോള്‍ കഴിഞ്ഞുകൂടുന്നത്.
ചെമ്മീന്‍ നുള്ളി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഇവര്‍ക്ക് സുമനസുകളുടെ സഹായം ഉണ്ടെങ്കിലേ വീട് പൂര്‍ത്തിയാക്കാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."