വൈദ്യുതി ലൈനില്‍ തെങ്ങ് വീണു; പോസ്റ്റുകള്‍ ഒടിഞ്ഞു
എച്ചേരി: എടച്ചേരിയില്‍ വൈദ്യുതി ലൈനില്‍ തെങ്ങ് കടപുഴകി വീണു മൂന്ന് പോസ്റ്റുകള്‍ മുറിഞ്ഞു. എടച്ചേരി കാക്കന്നൂര് 11 കെ.വി ലൈനിലാണ് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ തെങ്ങ് കടപുഴകി വീണത്. വീഴ്ചയുടെ ആഘാതത്തില്‍ അടുത്തടുത്തായി നില്ക്കുന്ന മൂന്ന് വൈദ്യുതി തൂണുകളും ഒടിഞ്ഞു.
മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി. എടച്ചേരി ഇലക്ട്രിസിറ്റി ഓഫിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാരെത്തി ലൈന്‍ ഓഫ് ചെയ്തതിനാല്‍ വന്‍ അപകടം ഒഴിവായി. പുതിയങ്ങാടി- കുനിയല്‍ താഴറോഡിലെ കുനിയല്‍ സ്രാമ്പിക്ക് സമീപമുള്ള പറമ്പിലെ തെങ്ങാണ് കടപുഴകി വൈദ്യുതി ലൈനില്‍ പതിച്ചത്. അതേ സമയം ഹര്‍ത്താല്‍ ദിവസമായിട്ടും വൈദ്യുതി ഓഫിസി നിന്ന് ജീവനക്കാരെത്തി തൊട്ടടുത്ത വീടുകളിലേക്ക് വൈദ്യുതി പുനസ്ഥാപിക്കാനുളള ശ്രമം നടത്തിയത് നാട്ടുകാര്‍ക്ക് ആശ്വാസമായി.
പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുന്നതിനാല്‍ ലൈന്‍ മുറിഞ്ഞ ഭാഗം ഡിസ്കണക്റ്റ് ചെയ്ത് മറ്റൊരു ട്രാന്‍സ്ഫോര്‍മറുമായി ബന്ധിച്ചാണ് ഈ ഭാഗത്തുളള വൈദ്യുതി പുനഃസ്ഥാപിച്ചത്.
ഒടിഞ്ഞ പോസ്റ്റുകള്‍ക്ക് മാറ്റി സ്ഥാപിച്ച് എത്രയും പെട്ടെന്ന് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് കെ.എസ് ഇ ബി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."