പ്രൊഫ. മാധവ് ഗാഡ്ഗില്‍ അഞ്ചിന് വയനാട്ടില്‍
കല്‍പ്പറ്റ: പരിസ്ഥിത വിദഗ്ധന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ ഈ മാസം അഞ്ചിന് വയനാട്ടിലെത്തും. പ്രളയവും മലയിടിച്ചിലും ഉരുള്‍പൊട്ടലും ദുരന്തം വിതച്ച വയനാട്ടിലെ പുത്തുമല ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.
വയനാട് പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തില്‍ അഞ്ചിന് ഉച്ചക്ക് 1.30ന് കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ പരിസ്ഥിതി പ്രവര്‍ത്തകരുമായും ദുരന്തത്തിന്റെ ഇരകളുമായും അദ്ദേഹം സംവദിക്കും.
ലോകത്തിലെ തന്നെ ഏറ്റവു പഴക്കമുള്ളതും ലോകപൈതൃക പട്ടികയില്‍ ഇടം പിടിച്ചതും ജൈവവൈവിധ്യങ്ങളുടെ സുപ്രധാന കലവറയുമായ പശ്ചിമഘട്ടത്തെ സര്‍വനാശത്തില്‍ നിന്ന് രക്ഷിക്കാനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാനായി കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം 2010 ലാണ് മാധവ്ഗാഡ്ഗില്‍ ചെയര്‍മാനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി രൂപീകരിച്ചത്.
പശ്ചിമഘട്ടം അടിയന്തിരമായി സംരക്ഷിച്ചില്ലെങ്കില്‍ കേരളം കനത്ത വിലനല്‍കേണ്ടിവരുമെന്ന് ഗാഡ്ഗില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷവും ഉണ്ടായ മഹാപ്രളയത്തെയും മലയിടിച്ചിലിനെയും തുടര്‍ന്ന് ഗാഡ്ഗില്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വയനാട് സന്ദര്‍ശനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."