അക്രമങ്ങള്‍ ദേശീയ നേതൃത്വത്തിന്റെ അറിവോടെ: പി. ജയരാജന്
കോഴിക്കോട്: സി.പി.എമ്മിനെതിരേ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങള്‍ സംഘ്പരിവാര്‍ ദേശീയ തലത്തില്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് പറഞ്ഞു.
ബോംബ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത് ഷാ കേരളത്തിലെത്തിയശേഷമാണ് ഇത് വ്യാപകമാകുന്നത്. സംഘ്പരിവാറിന്റെ ഫാസിസത്തിനെതിരേ ശക്തമായി പ്രതികരിക്കുന്നത് സി.പി.എമ്മായതുകൊണ്ടാണ് ആര്.എസ്.എസുകാര്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിക്കുന്നത്.
ലോക്സഭ തിരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് അവര്‍ അക്രമം അഴിച്ചുവിടുന്നത്. യു.പിയിയും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിജയിച്ച തന്ത്രം ഇവിടെ നടപ്പാക്കാന്‍ അനുവദിക്കില്ല. ആര്.എസ്.എസിനെ മനസിലാക്കി പൊലിസ് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."