അക്രമികള്‍ക്കെതിരേ നടപടിയെടുക്കണം: കെ.പി.എ മജീദ്
കോഴിക്കോട്: സംഘടനകളുടെ ഓഫീസുകള്‍ അക്രമിക്കപ്പെടുന്നതും അക്രമം തുടരുന്നതും അപലപനീയമാണെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
അമിത്ഷാ കേരളത്തിലെത്തി നടത്തിയ നീക്കങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന വ്യാപകമായി അക്രണങ്ങളും പ്രകോപനങ്ങളും ആവര്‍ത്തിക്കുന്നത്. അമിത്ഷാ ലക്ഷ്യം വച്ച സംസ്ഥാനങ്ങളിലെല്ലാം അശാന്തി പടര്‍ന്നതിന്റെ തുടര്‍ച്ചയാണോ ഇതെന്ന് സംശയിക്കണം. ഈ സാഹചര്യം ഗൗരവത്തോടെ കാണണം.
സി.പി.എം കോഴിക്കോട് ജില്ലാ ഓഫീസിലേക്ക് ജില്ലാ സെക്രട്ടറിയെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണം ഞെട്ടലുളവാക്കുന്നതാണ്. സംഘ്പരിവാറിനെ അക്രമത്തിന്റെ അതേ മാര്‍ഗത്തിലൂടെ തിരിച്ചടിക്കുന്ന സി.പി.എം നിലപാടും പ്രതിഷേധാര്‍ഹമാണ്. തെറ്റിനെ തെറ്റുകൊണ്ടല്ല നേരിടേണ്ടത്. അതു ആത്യന്തികമായി അക്രമത്തെ പ്രത്യയശാസ്ത്രമായി കൊണ്ടു നടക്കുന്നവരുടെ ലക്ഷ്യം സഫലീകരിക്കുകയാണ് ചെയ്യുക.
പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കണം. ഹര്‍ത്താലിന്റെ മറവില്‍ ഇന്നലെ സി.പി.എം എതിര് രാഷ്ട്രീയത്തില്‍ പെട്ടവരെയും മാധ്യമ പ്രവര്‍ത്തകരെയും ആക്രമിച്ചതും പ്രതിഷേധാര്‍ഹമാണെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."