മുംബൈയില്‍ വച്ച് യുവാവിന്റെ മരണം; ദുരൂഹതയെന്ന് ആരോപണം
മണ്ണഞ്ചേരി :മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെതുടര്‍ന്ന് മുംബൈയില്‍വച്ചു മരിച്ച യുവാവിന്റെ മൃതദേഹം പോസ്ററുമോര്‍ട്ടം നടത്തി.
മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ 12 -ാം വാര്‍ഡില്‍ പൂങ്കാവ് വലിയവീട്ടില്‍ ആന്റണി - ഗ്രേയ്സി ദമ്പതികളുടെ മകന് മനുആന്റണി(26)യുടെ മൃതദേഹമാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയത്. തിങ്കളാഴ്ച രാത്രിയിലാണ് മുംബൈയില്‍ നിന്നും വിമാനമാര്‍ഗമായിരുന്നു മനുവിന്റെ മൃതദേഹം പൂങ്കാവിലെ വീട്ടിലെത്തിച്ചത്.ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പൊലീസ് രാത്രിയില്‍തന്നെ മനുവിന്റെ മൃതശരീരം അര്‍ത്തുങ്കല്‍ ആശുപത്രിയിലെ ഫ്രീസറിലേക്ക്മാറ്റിയിരുന്നു.
ഇന്നലെ രാവിലെ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു.
രണ്ട് മാസമായി മുംബൈയില്‍ സിനിമ ഷൂട്ടിംങ് സംഘത്തോടൊപ്പം ജോലിചെയ്തുവരുകയായിരുന്നു മനു.ഞായറാഴ്ച രാത്രി മുംബൈയില്‍ നിന്നും സുഹൃത്തുക്കളാണ് മനുവിന്റെ മരണവിവരം ബന്ധുക്കളെ വിളിച്ചറിയിച്ചത്.എലിപ്പനിയാണ് മരണകാരണമെന്ന് ഇവര്‍ പറഞ്ഞതായി പിതാവ് ആന്റണി നോര്‍ത്ത് പൊലീസിനോട് പറഞ്ഞു. മൃതദേഹം ഇന്നലെ വൈകുന്നേരം 5 ന് പൂങ്കാവ് പള്ളി സെമിത്തേരിയില്‍ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സംസ്ക്കരിച്ചു.എബിന് ആന്റണി,റീനു ആന്റണി എന്നിവരാണ് മനുവിന്റെ സഹോദരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."