ജര്‍മനിയില്‍ മലയാളികളെ ബീഫ് വിളമ്പാന്‍ അനുവദിക്കാതെ സംഘ്പരിവാര്‍; പൊലിസെത്തി വിരട്ടിയോടിച്ചു
ബെര്‍ലിന്‍: ഉത്തരേന്ത്യയില്‍ ബീഫിന്റെ പേരില്‍ അക്രമം പതിവാക്കിയ സംഘ്പരിവാര്‍ ഇതേ നയം ജര്‍മനിയിലും തുടര്‍ന്നതോടെ അവരെ വിരട്ടിയോടിച്ച് ജര്‍മന്‍ പൊലിസ്.
ജര്‍മനിയില്‍ കേരളാ സമാജം സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ ബീഫ് കറിയും ബ്രഡ്ഡും വിളമ്പിയതിനെ തുടര്‍ന്നാണ് പ്രശ്‌നത്തിന്റെ തുടക്കം. ബീഫ് വിളമ്പിയതിനെ എതിര്‍ത്ത് ഉത്തരേന്ത്യക്കാരായ ചില സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തുവരികയായിരുന്നു. 'ഹിന്ദു സംസ്‌കാര'ത്തിന് എതിരാണ് ബീഫ് കഴിക്കുന്നതെന്ന് വാദിച്ച് ഇവര്‍ സംഘര്‍ഷത്തിന് ശ്രമിക്കുകയും ചെയ്തു. ഉത്തരേന്ത്യക്കാരെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും ചെയ്തത്. ബീഫ് സ്റ്റാള്‍ ഉടന്‍ അടയ്ക്കണമെന്ന് കോണ്‍സുലേറ്റ് ആവശ്യപ്പെടുകയുംചെയ്തു. ഇതോടെ കേരള സമാജം പൊലിസിനെ സമീപിച്ചു.
പൊലീസിനോട് കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അവര്‍ കേരളസമാജത്തിന്റെ രക്ഷയ്‌ക്കെത്തി. എതിര്‍പ്പുന്നയിച്ച് സ്ഥലത്തു തമ്പടിച്ച ഉത്തരേന്ത്യക്കാരോട് ഇത് നിങ്ങളുടെ രാജ്യമല്ലെന്ന് അറിയിച്ച പൊലിസ്, അവരെ ഓടിക്കുകയും ചെയ്തു. ഏത് ഭക്ഷണം വിളമ്പുന്നതിനും ജര്‍മനിയില്‍ വിലക്കില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇനിയാരെങ്കിലും വന്നാല്‍ അവരെ അറസ്റ്റ് ചെയ്യുമെന്നും പൊലിസ് അറിയിച്ചു. ഇതോടെ മുന്‍ നിശ്ചയിച്ച പോലെ ബീഫും ബ്രെഡും ഭക്ഷ്യമേളയില്‍ വിളമ്പി കേരളസമാജം ഇത് ആഘോഷിക്കുകയും ചെയ്തു.
row over beef fest in germany
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."