ശബരിമല വിഷയം സംഘപരിവാര്‍ ഉപയോഗിച്ചത് കേരളത്തെ വര്‍ഗീയ വല്‍ക്കരിക്കാനെന്ന്
ബഹ്‌റൈന്‍ ഐ എം സി സി
മനാമ : കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ആണ് ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ദപ്പെട്ടു ഉണ്ടായ സുപ്രീംകോടതി വിധിയുടെ മറവില്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്നും ഇതിനെ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി നേരിടണമെന്നും വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും മറവില്‍ അക്രമങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനനങ്ങളും അനുവദിച്ചു കൊടുക്കരുത് എന്നും ബഹ്‌റൈന്‍ ഐ എം സി സി സി സെന്‍ട്രല്‍ കമ്മറ്റി യോഗം ആവശ്യപ്പെട്ടു ,കേരളത്തെ സാമൂഹ്യമായും സാംസ്‌കാരികമായും പിന്നോട്ടടിപ്പിക്കുന്ന ഇത്തരം സമര കോലാഹലങ്ങള്‍ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാന്‍ ഉപയോഗിച്ചത് പോലുള്ള വര്‍ഗീയ ലഹളകളാന്ന് സംഘപരിവാര്‍ ലക്ഷ്യം വെക്കുന്നതെന്നത് കേരളീയ സമൂഹം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു ,പ്രസിടണ്ട് ജലീല്‍ ഹാജി വെളിയംകോട് അദ്ധ്യക്ഷത വഹിച്ചു ,പി വി സിറാജ് , ഖാസിം മലമ്മല്‍ ,ശുകൂര്‍ പാലൊളി ,നൗഫല്‍ അത്തോളി ,പി വി ഇസ്സുദ്ധീന്‍ ,അബ്ദുല്‍ഖാദര്‍ ആലംപാടി, റിഷാദ് സന്തോഷ് നഗര്‍ , അഷ്‌റഫ് പൊന്നാനി സുബൈര്‍ വടകര എന്നിവര്‍ പ്രസംഗിച്ചു മൊയ്തീന്‍ കുട്ടി പുളിക്കല്‍ സ്വാഗതവും റഹീം എരിയാല്‍ നന്ദിയും പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."