രാജേഷിന് കൈത്താങ്ങാവാന്‍ ഹൃദയപൂര്‍വം അവര്‍ പാടി
കോഴിക്കോട്: നഗരത്തിലെ സംഗീത സായാഹ്നങ്ങളിലെ നിറ സാനിധ്യമായിരുന്ന രാജേഷ് പടനിലത്തിന് വേണ്ടി ഹൃദയപൂര്‍വം ജീവരാഗം പാടി സുഹൃത്തുക്കള്‍.
സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയായ കാഴ്ചയുടെ സെക്രട്ടറിയായ രാജേഷ് പടനിലം വാഹനാപകടത്തില്‍പെട്ട് കഴിഞ്ഞ മൂന്ന് മാസമായി അബോധാവസ്ഥയില്‍ കഴിയുകയാണ്. ദിട്രൂത്ത് മാഗസിന്‍ ചീഫ് എഡിറ്റര്‍, ഫോട്ടോഗ്രാഫേഴ്‌സ് യൂനിയന്‍ നേതാവ്, പ്രാദേശിക പത്രപ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യം എന്നീ സ്ഥാനങ്ങളില്‍ നിറഞ്ഞ രാജേഷിന് സ്വന്തമായി ഭൂമിയോ കിടപ്പാടമോ ഇല്ല. വിദ്യാര്‍ഥികളായ രണ്ട് പെണ്‍കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് നിത്യചെലവിന് പുറമെ ചികിത്സാ ചെലവിനും വേണ്ട സാമ്പത്തിക ശേഷി ഇല്ലെന്നിരിക്കെയാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഫണ്ട് ശേഖരണാര്‍ഥം ജീവരാഗം സംഗീത സായാഹ്നം സംഘടിപ്പിച്ചത്. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ഹരിദാസ് ആന്റ് ടീമിന്റെ ഓര്‍കസ്ട്രയുടെ അകമ്പടിയില്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍, സുനില്‍കുമാര്‍, സിബല്ല സദാനന്ദന്‍, മണ്ണൂര്‍ പ്രകാശന്‍, മലബാര്‍ഷാ, ഷെര്‍ളി പ്രമോദ്, സലാം വെള്ളയില്‍, വിജേഷ്, അമൃതവര്‍ഷിണി എന്നിവര്‍ മലയാളത്തിലെ 22 അനശ്വര ഗാനങ്ങള്‍ രാജേഷിന് വേണ്ടി പാടി. ഓരോ പാട്ടിന് ശേഷവും നിരവധി പേരാണ് രാജേഷിന് വേണ്ടിയുള്ള സഹായഹസ്തങ്ങളുമായെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."