കലക്ടറുടെ അദാലത്ത്: ലഭിച്ചത് 93 പരാതികള്‍
മലപ്പുറം: ജില്ലാ കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ കൊ@േണ്ടാട്ടി താലൂക്കില്‍ പൊതുജന പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. 93 പരാതികളാണു അദാലത്തില്‍ ലഭിച്ചത്. പരാതികളെല്ലാം ബന്ധപ്പെട്ട വകുപ്പുകള്‍ക്കു കൈമാറി. രണ്ട@ാഴ്ചക്കകം പരാതിക്കാര്‍ക്ക് മറുപടി നല്‍കണമെന്നു കലക്ടര്‍ നിര്‍ദേശിച്ചു. നേരത്തെ ര@ണ്ടു ഘട്ടങ്ങളിലായി ഓണ്‍ലൈന്‍ മുഖേനെ ലഭിച്ച 126 പരാതികളില്‍ 88 എണ്ണം തീര്‍പ്പ് കല്‍പ്പിച്ചു. ബാക്കിയുള്ളതില്‍ പത്ത് ദിവസത്തിനകം തീര്‍പ്പ് കല്‍പ്പിക്കും.
വാഴയൂര്‍ പഞ്ചായത്തിലെ മുണ്ട@കാശ്ശേരി പട്ടികജാതി കോളനിയുള്‍പ്പെടുന്ന ഏഴ്, എട്ട് വാര്‍ഡ് പ്രദേശങ്ങളിലെ ജനവാസ മേഖലക്ക് പ്രയാസം സൃഷ്ടിക്കുന്ന ഹെഗ്രിപ്പ് ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനത്തിനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതി പരിഗണിച്ച് സ്ഥല പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി, ജിയോളജിസ്റ്റ്, ബില്‍ഡിങ്‌സ് അസിസ്റ്റന്റ് എന്‍ജിനിയര്‍ എന്നിവരെ ചുമതലപ്പെടുത്തി.
കൊണ്ടേ@ാട്ടി നഗരസഭയിലെ പത്തൊന്‍പതാം വാര്‍ഡില്‍ മുസ്‌ലിയാരങ്ങാടി കൊക്കരണി, പാറമ്മല്‍കണ്ടി പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗുണഭോക്തൃ സമിതി നല്‍കിയ പരാതി പരിഗണിച്ച് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരം കാണാനാവശ്യമായ നടപടി സ്വീകരിക്കാന്‍ കൊ@േണ്ടാട്ടി നഗരസഭാ സെക്രട്ടറിക്കും വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനിയര്‍ക്കും നിര്‍ദേശം നല്‍കി.മൊറയൂര്‍ പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി സ്‌കൂള്‍ സ്ഥാപിക്കണമെന്ന പരാതിയില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. കൊണ്ടേ@ാട്ടി പാണ്ട@ിക്കാട് ജങ്ഷന്‍ പഴയങ്ങാടി കുറുപ്പത്ത് റോഡ് 15 മീറ്റര്‍ വീതിയില്‍ വികസിപ്പിച്ച് ഇരുവശങ്ങളിലും അഴുക്കുചാലും നടപ്പാതയും നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പാസ്‌ക് കൊ@േണ്ടാട്ടി സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് റോഡ്‌സ് അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി. കൊണ്ടേ@ാട്ടി മിനി സിവില്‍ സ്റ്റേഷനും കോടതികളും സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ഭാരവാഹികള്‍ നിവേദനം നല്‍കി. നീറാട് അങ്ങാടിയിലെ കൈയേറ്റം ഒഴിപ്പിച്ച് അഴുക്കുചാലും നടപ്പാതയും നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.പുഴയോരം ഭിത്തി കെട്ടി സംരക്ഷിക്കല്‍, വീട് നിര്‍മാണത്തിനായി സഹായം, പൊതുവഴി കൈയേറ്റം, ഭൂമി തരം മാറ്റല്‍, ക്ഷേമ പെന്‍ഷന്‍ തുടങ്ങി വിവിധ പരാതികള്‍ ലഭിച്ചു.
കൊണ്ടേണ്ടാട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമി ഹാളില്‍ നടന്ന അദാലത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ സി.അബ്ദുല്‍ റഷീദ്, എ.നിര്‍മലകുമാരി, പി.പ്രസന്നകുമാരി, എം.അബ്ദുല്‍ സലാം, പി.എന്‍ സാനു, തിരൂര്‍ ആര്‍.ഡി.ഒ എന്‍.എം മെഹറലി, കൊണ്ടേ@ാട്ടി തഹസില്‍ദാര്‍ കെ.ദേവകി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.സി ഷീബ, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."