ഫാസിസ്റ്റ് ഭരണ ഭീകരതയ്‌ക്കെതിരേ മുസ്‌ലിം ലീഗിന്റെ ജനകീയ സദസ് ശ്രദ്ധേയമായി
തൊടുപുഴ: ബഹുസ്വരമായ രാജ്യത്ത് ബഹുസ്വരത കാത്തുസൂക്ഷിക്കുന്ന ഭരണകൂടമാണ് ഉണ്ടാവേണ്ടതെന്നും ജനങ്ങളെ തമ്മിലടിപ്പിക്കുന്ന നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും മുസ്‌ലിം ലീഗ് നേതാവ് ടി.എ അഹമ്മദ് കബീര്‍ എം.എല്‍,എ ആവശ്യപ്പെട്ടു. ഫാസിസ്റ്റ് ഭരണ ഭീകരതക്കും ഏക സിവില്‍ കോഡിനുമെതിരെ മുസ്‌ലിം ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റി തൊടുപുഴയില്‍ സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ ബഹുസ്വരതക്ക് അനുബന്ധമായി തീരുമാനമെടുക്കേണ്ട നരേന്ദ്രമോദി ആ ദിശയിലൂടെ സംസാരിക്കാതെ വഴിവിട്ടുള്ള സഞ്ചാരമാണ് നടത്തുന്നത്.
ഇന്ത്യയിലെ 31 ശതമാനം ജനങ്ങളുടെ പിന്തുണ മാത്രമുള്ള ബി.ജെ.പി സര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന നീക്കം ഒരിക്കലും വിലപ്പോവില്ലെന്നു അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജന. സെക്രട്ടറി എം.എസ് മുഹമ്മദ് സ്വാഗതമാശംസിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം, അഡ്വ. സേനാപതി വേണു എന്നിവര്‍ പ്രസംഗിച്ചു. തൊടുപുഴ ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ കടയ്ക്കല്‍ അബ്ദുല്‍ റഷീദ് മൗലവി പ്രഭാഷണം നടത്തി.
ജില്ലാ ട്രഷറര്‍ ഫൈസല്‍ കമാല്‍ നന്ദി പറഞ്ഞു. നേതാക്കളായ പി.പി അസീസ് ഹാജി, പി.എസ് അബ്ദുല്‍ ജബ്ബാര്‍, എം.എം ബഷീര്‍, മുഹമ്മദ് വെട്ടിക്കല്‍, പി.എം അബ്ബാസ്, കെ.എച്ച് അബ്ദുല്‍ ജബ്ബാര്‍, കെ.എസ് സിയാദ്, ടി.കെ നവാസ്, പി എന്‍ സീതി, കെ.എം സലിം, നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, സല്‍മാന്‍ ഹനീഫ്, കെ.എം. അന്‍വര്‍, മൊയ്തു കുനിയില്‍, എ.എം സമദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."