യെച്ചൂരിയുടെ ട്വിറ്ററിലൂടെയുള്ള പ്രസ്താവന കേരളത്തിലെ അക്രമങ്ങള്‍ക്ക് കാരണമായി: കുമ്മനം രാജശേഖരന്
കൊല്ലം: യെച്ചൂരിയുടെ ട്വിറ്ററിലൂടെയുള്ള പ്രസ്താവനയാണ് അക്രമങ്ങള്ക്കിടയാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കു പ്രേരണ നല്‍കിയത് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. യെച്ചൂരിക്കെതിരേ ഡല്‍ഹി പൊലിസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ സി.പി.എം നടത്തുന്ന അക്രമങ്ങള്‍ക്കെതിരേ പിണറായിയുടെ പൊലിസ് നടപടിയെടുക്കുന്നില്ല. ബി.ജെ.പിയുടേയും മറ്റും ഓഫിസുകളില്‍ നിത്യേന അക്രമം നടത്തുകയാണ്.
ഫസല്‍ വധക്കേസില്‍ ബി.ജെ.പിക്കെതിരേ സി.പി.എം പച്ചനുണ പ്രചരിപ്പിക്കയാണെന്നും കുമ്മനം പറഞ്ഞു. കോടിയേരി ആഭ്യന്തരവകുപ്പു മന്ത്രിയായിരുന്നപ്പോഴാണു ഫസല്‍ വധക്കേസിലെ പ്രതികളെ പിടികൂടിയത്. യു.പി.എയുടെ കാലത്താണ് സി.ബി.ഐ അന്വേഷിച്ചത്. എന്നിട്ടും യുക്തിക്കു നിരക്കാത്ത കാര്യങ്ങളാണ് സി.പി.എം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."