കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് കവര്‍ച്ച: ഒരാള്‍കൂടി പിടിയില്‍
കരുനാഗപ്പള്ളി: ദേശീയപാതയില്‍ വലിയകുളങ്ങരയില്‍ വാഹനം തടഞ്ഞുനിര്‍ത്തി പിതാവിനെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് 30,000 രൂപ കവര്‍ന്ന കേസില്‍ ഒരാള്‍കൂടി പൊലിസ് പിടിയില്‍.
ചങ്ങന്‍കുളങ്ങര രാജേഷ് ഭവനില്‍ രാജീവാ(22)ണ് പിടിയിലായത്. സംഭവ ദിവസം മുതല്‍ ഒളിവിലായിരുന്നു. ചങ്ങന്‍ കുളങ്ങര എസ്.എം മന്‍സിലില്‍ അനസ് (27) ,പായിക്കുഴി മോഴൂര്‍ തറയില്‍ പ്യാരി (18), വലിയകുളങ്ങര എച്ച്.എസ്.മനസിലില്‍ ഹന്‍സ് (24), കുലശേഖരപുരം അമ്പീലേത്ത് മേലേത്തറ മുത്തലിബ് (28), എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കൂരീപ്പുഴ കൈരളി നഗര്‍ നിഷാന്തില്‍ രാജീവ് (54), മകന്‍ ശ്രീനാഥ് (24) എന്നിവരെ അക്രമിച്ച് പണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. സെപ്തംബര്‍ 13ന് പുലര്‍ച്ചെയായിരുന്നു സംഭവം തലശ്ശേരിയില്‍ നിന്നും വരികയായിരുന്ന രാജീവും മകനും സഞ്ചരിച്ചിരുന്ന ജീപ്പില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് വഴി വക്കില്‍ നിന്നും കന്നാസില്‍ സൂക്ഷിച്ചിരുന്ന എണ്ണ ടാങ്കില്‍ നിറക്കുന്നതിനിടയിലായിരുന്നു കാറിലും ബൈക്കിലും വന്ന പ്രതികള്‍ ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നത്.
സംഭവത്തിനുശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ സംഘത്തെ പിടികൂടാനായി കരുനാഗപ്പള്ളി എ.സി.പി ബി വിനോദ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചിരുന്നു.
ചങ്ങന്‍കുളങ്ങര റേഡിയോ മുക്കിന് സമീപം പ്രവര്‍ത്തിക്കുന്ന ഗ്രാമം ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണ് പ്രതികള്‍. രാജീവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."