രാജപുരത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍
രാജപുരം: രാജപുരത്ത് വീണ്ടും പുലി ഇറങ്ങിയതായി നാട്ടുകാര്‍. പുഞ്ചക്കര എലിക്കോട്ട് കയയില്‍ ഇന്നലെ വൈകുന്നേരമാണ് പുലിയെ കണ്ടത്. സമീപത്തെ ചാലില്‍ തുണി അലക്കുകയായിരുന്ന സ്ത്രീകളാണ് കണ്ടത്. പുലി കുന്നിന്മുകളില് നിന്നു ചാലിലേക്ക് ഇറങ്ങി വന്നതായിരുന്നു.
സ്ത്രീകള്‍ ബഹളം വെച്ചപ്പോള്‍ ഓടി മറയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി സംസ്ഥാന പാതയില്‍ വണ്ണാത്തിക്കാനത്ത് പുലിയെ കണ്ടിരുന്നു. ഈ പ്രദേശത്തുനിന്നു രണ്ടുകിലോ മീറ്റര്‍ ദൂരെയാണ് ഇന്നലെ പുലിയെ കണ്ടത്.
തുടര്‍ച്ചയായി രണ്ടുദിവസം പുലിയെ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്. പ്രദേശവാസികള്‍ കണ്ടത് കാട്ടുപൂച്ചയെയാണെന്നാണ് വനപാലകരുടെ നിഗമനം. ഇതുനാട്ടുകാര് തള്ളിക്കളഞ്ഞിരിക്കുകയാണ്. അതിനിടെ പുലിയെ കണ്ടതായി വിവരം നല്‍കിയിട്ടും വനപാലകര്‍ കാര്യമായി എടുത്തില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."