മാലിന്യം തള്ളുന്ന സംഘം നാട്ടുകാരുടെ പിടിയില്‍
കൊട്ടാരക്കര: പൊതുസ്ഥലത്ത് ആശുപത്രി മാലിന്യം തള്ളുന്ന സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. ആലപ്പുഴ വയലാര്‍ തോപ്പില്‍ വീട്ടില്‍ കെ അരുണ്‍ (21), ചേര്‍ത്തല ഉളവായ്പ പുലിച്ചിറ വീട്ടില്‍ വി ശ്യാംകുമാര്‍ (22), പൂവാക്കല്‍ എലിക്കണ്ടയില്‍ വി ജിഷ്ണു (21) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 10ന് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം.
നീലേശ്വരം റോഡുവക്കിലെ തോട്ടില്‍ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ ടാങ്കര്‍ ലോറിയില്‍ തള്ളാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘത്തെ നാട്ടുകാര്‍ പിടികൂടിയത്. നാട്ടുകാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാനും ഇവര്‍ ശ്രമം നടത്തി. അടൂരിലെ ഹോസ്പിറ്റലില്‍ നിന്നുള്ള മാലിന്യം തള്ളുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സ്വകാര്യ ആശുപത്രികളില്‍ നിന്നും മാലിന്യം ശേഖരിച്ചു പൊതുഇടങ്ങളിലെ കനാലിലും തോടുകളിലും തള്ളുന്ന സംഘത്തില്‍ പെട്ടവരാണ് ഇവര്‍. അമ്പലപ്പുറത്ത് വാടകയ്ക്ക് വീടെടുത്തു താമസിച്ചു വരുകയാണ്.
ഇത്തരത്തില്‍ പത്തോളം ടാങ്കര്‍ ലോറികളിലാണ് വിവിധ ഇടങ്ങളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നത്. ഇവരുടെ കാറും ബൈക്കും പൊലിസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഗീത സുധാകരന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ആര്‍ രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ പ്രതികളെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."