നടവയല്‍ വൃദ്ധസദനത്തിലെ ആന്തേവാസികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്ണല്ല
കേണിച്ചിറ: പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിന് പരിധിയില്‍ വരുന്ന ഒസാനം ഭവന്‍ വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്ണല്ലെന്ന് സ്ഥിരീകരണം.
മണിപ്പാല്‍ വെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സാമ്പില്‍ പരിശോധിച്ചതിന് ശേഷമാണ് സ്ഥിരീകരണം വന്നത്. 74 പേരില്‍ 64 പേരെ മെഡിക്കല്‍ പരിശോധന്ക്ക് വിധേയമാക്കുകയും അതില്‍ 25 ആള്‍ക്കാര്‍ക്ക് പനി കണ്ടെത്തുകയും ചെയ്തിരന്നു.
ഇവര്‍ക്ക് വേണ്ട ചികിത്സയും ബോധവല്‍കരണവും കൊടുക്കുകയും എച്ച്-1 എന്‍-1 ടെസ്റ്റിനായി സാമ്പില്‍ മണിപ്പാല്‍ വെറോളജി സെന്ററിലേക്ക് അയക്കുകയും ചെയ്തിരുന്നു.ഇന്നലെ വൈകുന്നേരം മണിപ്പാല്‍ നിന്നും പരിശോധനാ ഫലം വന്നതില്‍ എല്ലാവര്‍ക്കും തന്നെ സാധാരണ ഇന്‍ഫ്‌ലുവന്‍സ് വൈറല്‍ പനിയാണെന്ന് സ്ഥിരീകരിച്ചു.
എന്നിരുന്നാലും സംസ്ഥാനത്തിന്റെ പല ഭാഗത്തും എച്ച്-1 എന്‍-1 പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. ജില്ലയില്‍ തന്നെ ഈ മാസം നാല് എച്ച്-1 എന്‍-1 കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പനി, ജലദോഷം, ചുമ, ശരീരവേദന തൊണ്ടവേദന, വിറയല്‍, ക്ഷീണം, ശ്വാസംമുട്ടല്‍ തുടങ്ങിയവാണ് എച്ച്-1 എന്‍-1 പനിയുടെ ലക്ഷണങ്ങള്‍.
ജലദോഷപ്പനിയോട് സാമ്യമുള്ള എച്ച്-1 എന്‍-1 പനിക്ക് കൃത്യസമയത്ത് ഡോക്ടറുടെ സേവനം തേടുകയും ശരിയായ ചികിത്സ ഉറപ്പുവരുത്തുകയും വേണം. വായുവില്‍ കൂടി പകരുന്ന രോഗമായതിനാല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.
പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും ഗര്‍ഭിണികളും പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."