അണ്ഡാശയമുഴക്ക് ഹോമിയോപതി ചികിത്സ
ഡോ.ഇര്‍ഫാന ഫസലു
ലേഡി കണ്‍സള്‍ട്ട് ബാസില്‍'സ് ഹോമിയോ ഹോസ്പിറ്റല്‍, പാണ്ടിക്കാട്
98 47 32 35 70
അണ്ഡാശയമുഴ അഥവാ പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ് / പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (PCOD/ PCOS) ഇന്ന് സ്ത്രീകളില്‍ വ്യാപകമായി കണ്ടുവരുന്ന ഉണ്ടല്ലോ.
പ്രത്യുല്പാദന പ്രായമെത്തിയ സ്ത്രീകളില്‍ ഹോര്‍മോണുകളുടെ സന്തുലനാവസ്ഥ തെറ്റുന്നത് കാരണം അണ്ഡാശയത്തില്‍ കുമിളകള്‍ രൂപപ്പെടുന്ന പ്രതിഭാസമാണ് അണ്ഡാശയമുഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സാധാരണ സ്ത്രീകളില്‍ സ്ത്രീ ഹോര്‍മോണുകളുടെ ഒപ്പം വളരെ കുറച്ച് പുരുഷ ഹോര്‍മോണുകളും കാണാറുണ്ട്. എന്നാല്‍ ചില സ്ത്രീകളില്‍ പുരുഷ ഹോര്‍മോണ്‍ഇന്റെ അ നുപാതം കൂടും. ഇപ്രകാരം പുരുഷഹോര്‍മോണ്‍ ഇല്‍ വരുന്ന വ്യത്യാസം കാരണമാണ് അണ്ഡാശയ മുഴകള്‍ രൂപപ്പെടുന്നത്.
എന്തെല്ലാമാണ് പിസിഒഡി യുടെ ലക്ഷണങ്ങള്‍?
1. ആര്‍ത്തവ തകരാറുകള്‍:
ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനം ആണ് ഓരോ 28 ദിവസം കൂടുമ്പോഴും സ്ത്രീകളില്‍ ആര്‍ത്തവം ഉണ്ടാക്കുന്നത്. എന്നാല്‍ ഇവയുടെ ക്രമം തെറ്റിയുള്ള പ്രവര്‍ത്തനവും ഏറ്റക്കുറച്ചിലുകളും ആര്‍ത്തവത്തെ കാര്യമായി ബാധിക്കും.
പലപ്പോഴും അമിതമായ പുരുഷഹോര്‍മോണ്‍ സാന്നിധ്യം കാരണം പതിനാലാമത്തെ ദിവസം നടക്കേണ്ട അണ്ഡോല്പാദനം നടക്കാതിരിക്കുകയും ഇരുപത്തിയെട്ടാമത്തെ ദിവസം ആര്‍ത്തവം ഇല്ലാതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ
ക്രമം തെറ്റിയുള്ള ആര്‍ത്തവം ഇത്തരക്കാരില്‍ വളരെ വ്യാപകമായി കണ്ടുവരുന്നു.
ശാരീരികമായി പൂര്‍ണ്ണവളര്‍ച്ചയെത്തിയ ട്ടും പല സ്ത്രീകളിലും ആര്‍ത്തവം ഇല്ലാതിരിക്കാന്‍ ഈ രോഗം കാരണമാകാറുണ്ട്. അതുപോലെ ആര്‍ത്തവം ആരംഭിച്ച സ്ത്രീകളില്‍ അത് ഇടക്ക് വെച്ച് നിന്നു പോവുകയും കുറേക്കാലം ഇല്ലാതിരിക്കുകയും ചെയ്യാറുണ്ട്. അതിനും ഈ രോഗം ഒരു പരിധിവരെ കാരണമാണ്.
ആര്‍ത്തവം വൈകുക എന്നത് ഈ രോഗം അനുഭവിക്കുന്നതില്‍ സ്ഥിരമായി കാണാറുള്ളതാണ്. കുറേ ദിവസങ്ങള്‍ക്കു ശേഷം ഉണ്ടാകുന്ന ആര്‍ത്തവത്തില്‍ അമിത രക്തസ്രാവം പോലെയുള്ള പ്രയാസങ്ങളും കാണാറുണ്ട്.
2. അസാധാരണ രോമവളര്‍ച്ചയും മുടികൊഴിച്ചിലും:
അമിതമായി പുരുഷഹോര്‍മോണ്‍ രൂപ പെടുന്നതിനാല്‍ മീശയും താടിയും ഈ രോഗമുള്ള സ്ത്രീകള്‍ക്ക് കാണാറുണ്ട്.
ശരീരത്തില് അസ്ഥാനത്ത് രോമങ്ങള്‍ വളരുക, നെഞ്ചിലെ മുടി വളര്‍ച്ച എന്നിവയും ഇതോടൊപ്പം ഉണ്ടാവാറുണ്ട്.
അസാധാരണമായ മുടികൊഴിച്ചില്‍ ഈ രോഗത്തിന് മറ്റൊരു ലക്ഷണമാണ്.
3. അമിതഭാരം:
ഭക്ഷണം എത്ര കഴിക്കുന്നില്ല എങ്കിലും ശരീരഭാരം ക്രമാതീതമായി വര്‍ദ്ധിക്കുക എന്നുള്ളതാണ് ഇത്തരക്കാര്‍ അനുഭവിക്കുന്ന മറ്റൊരു പ്രയാസം.
4. ഗര്‍ഭം ധരിക്കാനുള്ള പ്രയാസം:
പലപ്പോഴും മാസമുറയിലെ ചെറിയ തകരാറുകള്‍ ആരും ഗൗനിക്കാറില്ല. എന്നാല്‍ കല്യാണം കഴിഞ്ഞതിനു ശേഷം ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞ് കുട്ടികളില്ലാതെ ആകുമ്പോഴാണ് പലരും ഈ രോഗത്തെ പറ്റി അറിയുന്നത്. പുരുഷ ഹോര്‍മോണ്‍ ഇന്റെ അമിത സാന്നിധ്യം മൂലം അണ്ഡാശയങ്ങളില്‍ അണ്ഡോല്പാദനം നടക്കാതിരിക്കുന്നതിനാലാണ് ഇത്തരക്കാരില്‍ ഗര്‍ഭധാരണം പ്രയാസകരം ആകുന്നത്.
ആരെല്ലാം സൂക്ഷിക്കണം?
അമിതഭാരമുള്ളവരില് ഈരോഗം വരാനുള്ള സാധ്യത കൂടുതലാണ്. ആകയാല്‍, അത്തരക്കാര്‍ക്ക് മാസമുറയില്‍ സ്ഥിരമായി പ്രയാസങ്ങള്‍ നേരിടുകയാണെങ്കില്‍ ഒരു വിദഗ്ധ സഹായം തേടുന്നത് നന്നായിരിക്കും.
ശാരീരിക അധ്വാനം കുറവുള്ള കൂടുതല്‍ സമയം ടിവി,കമ്പ്യൂട്ടര്‍, ഫോണ്‍ എന്നിവയ്ക്ക് മുന്നില്‍ ചടഞ്ഞിരിക്കുന്ന ആളുകളിലും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.അതുപോലെതന്നെ, കുടുംബപരമായി ഈ രോഗം ഉള്ളവരിലും ഇത വരാനുള്ള സാധ്യത കൂടുതലാണ്.
എങ്ങനെ നിയന്ത്രിക്കാം?
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന പഴമൊഴി ഈ രോകത്തില്‍ വളരെ പ്രസക്തമാണ്. കൃത്യമായി വ്യായാമം ചെയ്യുകയും ശരീരഭാരം നിയന്ത്രിക്കുകയും മാസമുറയില്‍ പ്രയാസങ്ങള്‍ ഇല്ലാതെ കൊണ്ടുപോവുകയും ചെയ്യുകയാണെങ്കില്‍ ഒരു പരിധിവരെ ഈ രോഗത്തെ നിയന്ത്രിക്കാനാവും. മാറിയ ജീവിതശൈലിയും ആഹാരശൈലിയും ഒരു പരിധിവരെ ഈ രോഗത്തിന് ഇടയാക്കുന്നുണ്ട്. ആകയാല്‍ ശാരീരിക വ്യായാമങ്ങളും ചിട്ടയായ ജീവിത ശൈലിയും ഈ രോഗത്തില്‍ നിന്ന് മോചനം നല്‍കും. അതുപോലെ കൃത്രിമ ഭക്ഷണങ്ങളുടെ യും അമിതമായ ഫാസ്റ്റഫുഡ് കളുടെയും ഉപഭോഗം കുറയ്ക്കുക എന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഭക്ഷണത്തിലെ നിയന്ത്രണം
പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളമായി കഴിക്കുക എന്നുള്ളത് അമിതഭാരം നിയന്ത്രണത്തോടെ ഒപ്പം ഈ രോഗത്തിനുള്ള ഒരു കടിഞ്ഞാണ്‍ കൂടിയാണ്.അമിതഭാരം കൂടാതിരിക്കാന്‍ സമയത്ത് ഭക്ഷണം കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
അമിതഭാരം ഈ രോഗത്തിന് പ്രധാന കാരണമാകുന്നുണ്ട് എന്നതിനാല്‍ അമിത ഭാരത്തിന് കാരണമായേക്കാവുന്ന ഫാസ്റ്റ് ഫുഡ് ഫുഡ്, കളറുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണം, പുറത്തു നിന്നുള്ള ഭക്ഷണം എന്നിവ പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. സോഡാ,കോള,സോഫ്റ്റ് ഡ്രിങ്കുകള്‍, ബേക്കറി പലഹാരങ്ങള്‍,എണ്ണപ്പലഹാരങ്ങള്‍ കളര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
ഹോമിയോപ്പതി ചികിത്സ
അണ്ഡാശയ മുഴയില്‍ ഹോമിയോപതി ചികിത്സ വളരെ ഏറെ ഫലപ്രദമാണ്. ശരീരത്തിലെ രോഗ കാരണത്തെ കണ്ടെത്തി അത് പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യുന്നാതുകൊണ്ടാണ് ഹോമിയോപ്പതി ചികിത്സ ഫലപ്രദമാകുന്നത്.
കുറഞ്ഞ കാലത്തെ ചികിത്സകൊണ്ടും തന്നെ അണ്ഡാശയ മുഴയും അതുണ്ടാക്കുന്ന ആര്‍ത്തവ പ്രയാസങ്ങള്‍ അമിതവണ്ണം വന്ധ്യത എന്നിവ ചികിത്സിച്ച് മാറ്റാന്‍ കഴിയാറുണ്ട്.
രോഗിയുടെ ശാരീരികവും മാനസികവുമായ പ്രയാസങ്ങളെ പൂര്‍ണമായി പഠിച്ച രോഗിക്ക് ആവശ്യമായ ചികിത്സ തിരഞ്ഞെടുക്കുന്നതില്‍ഊടെ ഈ രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കുന്നു.
പലരുടെയും വന്ധ്യതയുടെ പ്രധാന കാരണം ഈ രോഗമാണ്. എന്നാല്‍ പലര്‍ക്കും ഇത് ചികിത്സിക്കാം എന്നും ചികിത്സിച്ച് രോഗം സുഖപ്പെടുത്താം എന്നുമറിയില്ല. ആയതിനാല്‍ തന്നെ ഇത് തങ്ങളുടെ ജീവിതത്തിലെ ഭാരം ആണെന്നും ശാപം ആണെന്നും പറഞ്ഞ് സ്വയം ഒഴിഞ്ഞു മാറാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ കുറഞ്ഞ കാലത്തെ ചികിത്സയിലൂടെ തന്നെ സാധാരണജീവിതത്തിലേക്ക് രോഗിയെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."