എ.ടി.എം കവര്‍ച്ച: പിടിയിലായ പ്രതിയുമായി തെളിവെടുപ്പ് നടത്തി
ചെങ്ങന്നൂര്‍: തിരുവന്തപുരം ജില്ലയില്‍ കഴക്കൂട്ടത്തും ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍, ചെറിയനാട് പടനിലം ജംഗഷനിലുളള എസ്.ബി.ഐ എ.ടി.എമ്മും തകര്‍ത്ത് 13.87 ലക്ഷം രൂപ മോഷണം നടത്തുകയും മാരാരിക്കുളം , രാമപുരം എന്നീ ഇടങ്ങളിലെ എ.ടി.എമ്മുകളില്‍ മോഷണ ശ്രമം നടത്തുകയും ചെയ്ത കേസില്‍ ഡല്‍ഹില്‍ പിടിയിലായ പ്രധാന പ്രതി സുരേഷ് കുമാറിനെ (37) പടനിലം ജംഗ്ഷനിലെ മോഷണം നടന്ന എ.ടി.എമ്മില്‍ എത്തിച്ച് തെളിവെടുത്തു.
എ.ടി.എം തുറന്ന രീതിയും മോഷണ സംഘം എത്തിയ വാഹനം പാര്‍ക്കു ചെയ്തിരുന്ന സ്ഥലവും ഇയാള്‍ പൊലീസിന് കാട്ടിക്കൊടുത്തു. താനാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് നോട്ടിന് തീപിടിക്കാതെ എ.ടി.എം അറത്തുമാറ്റിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.
തെളിവെടുപ്പുകള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ സുരേഷിനെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ നല്‍കി. ഡല്‍ഹിയിലെ ഉത്തംനഗറില്‍ നിന്നും സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇയാളുടെ പക്കലുണ്ടായിരുന്ന ഒരു ലക്ഷം രൂപായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതും ഇന്നലെ കോടതിയില്‍ ഹാജരാക്കി. ചെങ്ങന്നൂര്‍ ഡിവൈ.എസ്. പി കെ.ആര്‍ ശിവസുതന്‍പിളള, എസ്. ഐ എം.സുധിലാല്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.
ഒളിവില്‍ കഴിയുന്ന ഡല്‍ഹി അര്‍.കെ പുരം പൊലീസ് സ്?റ്റേഷനിലെ ഹെഡ് കോണ്‍?റ്റബിള്‍ അസ്‌ലൂപ് ഖാന്‍, രാജസ്ഥാന്‍ ആള്‍വാര്‍ സ്വദേശികളായ ഷാഹിദ്, സലിം, ഹരിയാന സോനാ സ്വദേശിയായ സുലൈമാന്‍ എന്നിവര്‍ക്കുവേണ്ടി ദില്ലി ഹരിയാന പൊലീസിനൊപ്പം കേരളാ പൊലീസിന്റെ പ്രത്യേക സ്‌ക്വാഡും തിരച്ചില്‍ നടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."