സി പി എം ഓഫീസ് അക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍
ആലപ്പുഴ: ആലപ്പുഴ കൈചൂണ്ടിമുക്കിലെ സി പി എം ലോക്കല്‍ കമ്മറ്റി ഓഫീസ് അക്രമിച്ച കേസിലെ ഒരാളെ ആലപ്പുഴ നോര്‍ത്ത് പോലീസ് പിടികൂടി.മണ്ണഞ്ചേരി പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ഒറ്റകണ്ടത്തില്‍ വീട്ടില്‍ സജീവിന്റ് മകന്‍ അതുല്‍ (32) ആണ് പിടിയിലായത്.ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംഭവുമായി ബന്ധപ്പെട്ട അഞ്ചുപേര്‍ക്കു വേണ്ടിയുള്ള തിരച്ചിലും പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പിടിയിലായ അതുലില്‍ നിന്ന് സംഭവുമായി ബന്ധപ്പെട്ട മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ പട്ടണത്തിന്റെ വിവിധ മേഖലകളില്‍ സംഘര്‍ഷം നടന്നു. തിരുവമ്പാടിയില്‍ ഇന്നലെ രാവിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന് നേരെ കല്ലേറ് നടന്നു. പുന്നമടയില്‍ പുലര്‍ച്ചെ ഹൗസ് ബോട്ട് & റിസോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യു ഓഫീസ് അക്രമിച്ചു.
കൊടിമരങ്ങള്‍ തകര്‍ത്തു.ഇന്നലെ ചാത്തനാട്, മന്നത്ത്, ചുങ്കം, പൂന്തോപ്പ് എന്നിവടങ്ങളില്‍ ബി എം എസ് ഓഫീസ് നേരെ അക്രമം നടന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ നഗരത്തില്‍ പ്രകടനം നടത്തി.സി ഐ ടി യുവും പ്രകടനം നടത്തി .ഇരുകൂട്ടരുടെയും കൊടിയും കൊടിമരങ്ങളും വ്യാപകമായി തകര്‍ത്തിട്ടു. സംഘര്‍ഷ മേഖലയില്‍ പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."