HOME
DETAILS
MAL
മുന്‍ മന്ത്രി രാമചന്ദ്രന്റെ പൊട്ടിക്കരച്ചില്‍ കേരളം മറന്നിട്ടില്ല, ടൈറ്റാനിയം അഴിമതിക്കേസ് പൊന്തി വന്നത് അങ്ങനെ, തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ഉലയ്ക്കാനോ ഇപ്പോഴത്തെ അന്വേഷണം?
backup
September 03 2019 | 12:09 PM
കോഴിക്കോട്: ടൈറ്റാനിയം അഴിമതിക്കേസ് സി.ബി.ഐ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതോടെ മറ്റൊരു ഉപ തിരഞ്ഞെടുപ്പു കാലത്തും യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്ന ആയുധമാകുമോ ടൈറ്റാനിയം കേസെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. ഈ ആരോപണവുമായി 2006 ല്‍ രംഗത്തെത്തിയ മുന്‍മന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് കെ. കെ രാമചന്ദ്രനെ കോണ്‍ഗ്രസില്‍ നിന്ന് പിന്നീട് പുറത്താക്കിയിരുന്നു.
മറ്റൊരു തിരഞ്ഞെടുപ്പ് സമയത്താണ് ഉമ്മന്‍ചാണ്ടിയ്ക്കും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്കുമെതിരേ അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായി കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ രംഗത്തെത്തിയിരുന്നത്.
2006 ജനവരി 13ന് ആരോഗ്യമന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള സാഹചര്യം വിശദീകരിക്കവേയായിരുന്നു രാമചന്ദ്രന്‍ അന്ന്വിങ്ങിപ്പൊട്ടിയത്. തന്റെ പേരില്‍ പേരില്‍ അച്ചടക്ക നടപടിയെടുത്താല്‍ കെ.പി.സി.സി.ഓഫീസില്‍ സത്യഗ്രഹം കിടക്കുമെന്നും രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാമചന്ദ്രന്‍ കെ.പി.സി.സി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് തകരാതിരിക്കണമെങ്കില്‍ അഴിമതിക്കാരായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മാറി നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇടതുഭരണത്തിനെതിരായ വിധിയെഴുത്തിന് ജനം തയാറാണെങ്കിലും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്ളതിനാല്‍ അവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ല. അച്ചടക്കത്തിന്റെ വാള്‍മുന കാട്ടി അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്തുകയാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെന്ന് പൊട്ടിക്കരഞ്ഞാണ് രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ഏറെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു രാമചന്ദ്രന്‍ മാസറ്ററുടെ ആരോപണങ്ങള്‍. ഇപ്പോള്‍ പാലാ ഉപ തിരഞ്ഞെടുപ്പിനു മുമ്പിലാണ് സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ കേസ് കൈമാറുന്നത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് ഇപ്പോഴും തിരഞ്ഞെടുപ്പ് രംഗത്ത് കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓടിനടക്കുന്നത്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണമെന്നാണ് വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
അതേസമയം ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. തകരാര്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്തണമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അഴിമതിക്കാരാണെന്ന് മുന്‍ മന്ത്രി ആര്‍. രാമചന്ദ്രന്‍ വീണ്ടും ആരോപിച്ചു. വിജിലന്‍സ് അന്വേഷണം പ്രഹസനമായിരുന്നു. അഴിമതി പറഞ്ഞപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."