മഞ്ചേരിയില്‍ താല്‍ക്കാലിക പരിഷ്കാരം തുടരണമെന്ന് കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡ് വികസന സമിതി
മഞ്ചേരി: റോഡ്-അഴുക്കുചാല്‍ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി മഞ്ചേരിയില്‍ നടപ്പാക്കിയ താല്‍ക്കാലിക ഗതാഗത പരിഷ്കാരം തുടരണമെന്നും കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡ് സജീവമാക്കാന്‍ ഇതു സഹായകരമാണന്നും കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡ് വികസന സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മഞ്ചേരിയില്‍ ഏതു പരിഷ്കാരങ്ങള്‍ വന്നാലും അതു അട്ടിമറിക്കാനാണ് ഒരു വിഭാഗം ശ്രമിക്കാറുള്ളത്. ഇതു അനുവദിക്കരുത്. മഞ്ചേരിയിലെ മൂന്നു ബസ് സ്റ്റാന്ഡകള്ക്കും തുല്യമായ പരിഗണനയാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്.
നിലവിലെ ട്രാഫിക്ക് പരിഷ്കാരം സംബന്ധിച്ച് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി എടുക്കുന്ന തീരുമാനം കച്ചേരിപ്പടി പ്രദേശവാസികള്‍ക്കും കച്ചവടക്കാര്‍ക്കും അനുകൂലമല്ലങ്കില്‍ ശക്തമായ പ്രക്ഷേഭം തുടങ്ങുമെന്നും അംഗങ്ങള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കല്ലത്ത് മുഹമ്മദ്, ഷറഫുദ്ദീന് പുത്തിരുത്തി, റജിന് കല്ലൂര്‍, ഷൗക്കത്ത് പുല്‍പ്പറ്റ, കൗണ്‍സിലര്‍ മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."