പി. ചിദംബരം ഒന്നാം പ്രതി: എയര്‍ മാക്സിസ് കേസില്‍ ഇ.ഡി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ ഒന്നാം പ്രതിയായി ചേര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ചിദംബരം ഉള്‍പ്പെടെ ഒന്‍പതു പ്രതികളെ ചേര്‍ത്താണ് കുറ്റപത്രം.
കേസ് നവംബര്‍ 26ന് പരിഗണിക്കാന്‍ വേണ്ടി പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഒ.പി സൈനി മാറ്റിവച്ചു.
എയര്‍സെല്‍ മാക്സിസ് കേസില്‍ ഇ.ഡി സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. ചിദംബരം അനധികൃതമായി ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ബോര്‍ഡ് (എഫ്.ഐ.പി.ബി) അനുമതി നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, മുന്‍ ടെലകോം മന്ത്രി ദയാനിധി മാരന്, സഹോദരന് കലാനിധി മാരന് തുടങ്ങിയവരെയായായിരുന്നു പ്രതിചേര്‍ത്തിരുന്നത്. മൗറീഷ്യസ് കമ്പനിയായ ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ സര്‍വീസസ് ഹോള്‍ഡിങ്സ് ലിമിറ്റഡിന്റെ ഉപവിഭാഗമായ മാക്സിസിന് 2006 മാര്‍ച്ചില്‍ എഫ്.ഐ.പി.ബി അനുമതി നല്‍കിയെന്നാണ് കേസ്.
അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം ഭരണം ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. എന്നാല്‍ ആരോപണം നിഷേധിച്ചിരിക്കുകയാണ് ചിദംബരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."