HOME
DETAILS

ആഢ്യന്‍-ആസ്യന്‍ വിടവുകള്‍ കൂടുകയാണ്

  
backup
September 03 2019 | 19:09 PM

%e0%b4%86%e0%b4%a2%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d

പുരാതന ബാബിലോണിയയില്‍നിന്നാണ് മനുഷ്യര്‍ക്കിടയിലെ ജാതി വിഭജനം തുടങ്ങുന്നത്. ആര്യ കുടിയേറ്റങ്ങളിലൂടെ ഇന്ത്യയിലും അത് വളര്‍ച്ച പ്രാപിച്ചു. തമ്പുരാന്‍ ജാതികള്‍ സാമ്പത്തിക അധികാര മേഖലകളൊക്കെ കൈയടക്കി. ബ്രാഹ്മണ ജാതിയിലെ സാമ്പത്തിക മെച്ചമുള്ളവര്‍ ആഢ്യന്‍മാരും സാമ്പത്തിക മെച്ചമില്ലാത്തവര്‍ ആസ്യന്‍മാരുമായി വിലയിരുത്തപ്പെട്ടിരുന്നു. ഭരിക്കാന്‍ പിറന്നവരാണ് വെള്ളക്കാരെന്ന് ഒരു വിശ്വാസം യൂറോപ്പിലും വളര്‍ച്ച പ്രാപിച്ചു. ഇതിന്റെ എല്ലാം മൂലഘടകം ധനം തന്നെ.
നികുതി ദായകരും സ്വീകര്‍ത്താക്കളും എന്നിങ്ങനെയായി മനുഷ്യരെ വിഭജിക്കപ്പെട്ടു. നാഗരിക മാറ്റങ്ങള്‍ക്ക് ഈ അടിസ്ഥാന മാലിന്യം നീക്കാന്‍ ഒരു കാലത്തും കഴിഞ്ഞില്ല. സാമൂഹിക സാംസ്‌കാരിക മാറ്റങ്ങള്‍ നിരന്തരം നടന്നുവെന്ന് അവകാശപ്പെടുമ്പോഴും ആഢ്യന്‍-ആസ്യന്‍ വിടവുകള്‍ വലുതാവുകയല്ലാതെ ചെറുതായില്ല. ആറായിരത്തിലധികം വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട് ഈ വൈകൃത വിചാരങ്ങള്‍ക്ക്. അധികാരവും ധനവും ആഗ്രഹിച്ച ഒരു വിഭാഗത്തിന്റെ ഉള്‍പ്രേരണയില്‍നിന്ന് ഉത്ഭവിച്ചതാണ് ഈ മനുഷ്യത്വ വിരുദ്ധ ചിന്തകള്‍. അസംബ്ലികളും പാര്‍ലമെന്റുകളും സെനറ്റുകളും നിരവധി നിയമനിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ആഢ്യവര്‍ഗ താല്‍പര്യങ്ങള്‍ക്ക് ഇതൊന്നും ബാധകമായിട്ടില്ല. കച്ചവട വല്‍കൃത സമൂഹത്തിന്റെ മനോ വ്യവഹാരമാണ് ഇവിടെയും വിജയിച്ചുകാണുന്നത്.
സാമ്പത്തിക ഉച്ചനീചത്വം അടിച്ചേല്‍പ്പിക്കപ്പെട്ടതിന്റെ ചരിത്രാടയാളം കൂടിയാണ് ഈ തമ്പുരാന്‍ വര്‍ഗങ്ങള്‍. ജന്മനാ മനുഷ്യര്‍ക്കിടയില്‍ ഇത്തരം വിഭജനരേഖ ഉണ്ടായിരുന്നില്ല. അധികാരവും ധനവും ലക്ഷ്യമാക്കി നിര്‍മിക്കപ്പെട്ട ജൈവ വിരുദ്ധ വ്യവസ്ഥകളാണ് ജാതി സമ്പ്രദായങ്ങള്‍. ഇ.എം.എസ് തന്റെ ആത്മകഥയില്‍ കുറിക്കുന്നത് ഇപ്രകാരം: ആഢ്യന്‍ നമ്പൂതിരിമാരുടെ എന്നപോലെതന്നെ കോവിലകം തമ്പുരാക്കന്മാരുടെയും സ്ഥാനികരുടെയും പദവി വെറും ബാഹ്യമായ പദവിയല്ല. അതുമായി ബന്ധപ്പെട്ട സ്വത്തുക്കളുമുണ്ട്. സ്ഥാനസ്വത്ത് എന്നാണ് അതിന്റെ പേര്. 'വള്ളുവക്കോനാ'യിരിക്കും അദ്ദേഹത്തിന്റെ മൂന്നുനാല് സ്ഥാനക്കാര്‍ക്കും, അതാത് സ്ഥാനത്തിന്റേതായ സ്വത്തുണ്ട്. ഈ സ്വത്തിനു പുറമേ കുടുംബാംഗങ്ങള്‍ക്കെല്ലാം ഗവണ്‍മെന്റില്‍നിന്ന് മാലീഖാനും കിട്ടും. ഈ സ്വത്തുക്കളും ആദായ മാര്‍ഗങ്ങളും ഉപയോഗിച്ചാണ് പദവി നിലനിര്‍ത്തുന്നത്.(ഇ.എം.എസ് ആത്മകഥ പേജ്: 28)
പാര്‍ട്ടികളിലും ഇപ്പോള്‍ ഇത്തരം ജാതി മേല്‍കോയ്മ നിലനില്‍ക്കുന്നുണ്ട്. പണവും അധികാരവും തന്നെയാണ് പ്രഥമപരിഗണന. തുഷാര്‍ വെള്ളാപ്പള്ളിയുടെ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇടപെടാന്‍ കാരണമെന്തായിരുന്നു?. ഈ വിഷയത്തില്‍ അമിത താല്‍പര്യം കാണിക്കാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ച ഘടകം രണ്ടാണ്. ഒന്ന്, ചോര്‍ന്നു തീരുന്ന ഈഴവ വോട്ടുകള്‍ ഈ മദ്യ മുതലാളി വഴി കുറച്ചെങ്കിലും തിരിച്ചുപിടിച്ചില്ലെങ്കില്‍ അടുത്ത നിയമസഭയില്‍ അംഗീകൃത പ്രതിപക്ഷമാവാന്‍ പോലും കഴിയാതെ വരുമെന്ന ഭയം.രണ്ട്, തുഷാറിന്റെയും അച്ഛന്റെയും കൈകളില്‍ കുന്നുകൂടിക്കിടക്കുന്ന പണം.
കമ്മ്യൂണിസ്റ്റ് ശീലങ്ങള്‍ മുഴുവന്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വലിച്ചെറിഞ്ഞുകഴിഞ്ഞു. മാസത്തില്‍ 25 ലക്ഷം രൂപയെങ്കിലും ചെലവുവരുന്ന ചീഫ് വിപ്പ് പദവിയിലേക്ക് സി.പി.ഐ കാരന്‍ രാജുവിനെ നിയമിച്ചതിന്റെ നീതിശാസ്ത്രം?. ഡല്‍ഹി കേരള ഹൗസില്‍ കാബിനറ്റ് പദവിയോടു കൂടി എ. സമ്പത്തിനെ നിയമിക്കാനുള്ള ചേതോവികാരം എന്തായിരുന്നു. സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്ന വി.എസ്. അച്യുതാനന്ദന്‍, ആര്‍. ബാലകൃഷ്ണപിള്ള ഇവരെയൊക്കെ പോറ്റാന്‍, കാലിയായ കേരള ഖജനാവില്‍നിന്ന് മാസാമാസം എത്ര ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടിവരുന്നത്.
പിണറായി വിജയന് എത്ര ഉപദേഷ്ടാക്കളാണ് നിലവിലുള്ളത്. ഈ അധിക ചെലവുകളും, അമിത ചെലവുകളും ചേര്‍ത്താല്‍ ഓരോ വര്‍ഷവും പാവപ്പെട്ട നികുതിദായകരില്‍ന്ന് നിര്‍ബന്ധപൂര്‍വം വസൂലാക്കുന്ന 50 കോടിയിലധികം രൂപ ചെലവുവരും. തമ്പുരാന്‍ സംസ്‌കാരം അഥവാ ആഢ്യന്‍-ആസ്യന്‍ ജീര്‍ണ വിചാരം ശക്തിപ്പെട്ടുവെന്നുതന്നെയാണ് നിരീക്ഷിക്കേണ്ടത്.

യുദ്ധ വാണിഭം
യുദ്ധങ്ങള്‍ ഒന്നിന്റെയും അവസാന ഉത്തരമല്ല, ദുരിതങ്ങളുടെ തുടക്കം കൂടിയാണ്. യമനില്‍ സഖ്യസേനയുടെയും ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെയും ഇടയിലെ ആക്രമണങ്ങളില്‍ പതിനായരിക്കണക്കിന് ജനങ്ങളാണ് കൊല്ലപ്പെട്ടത്. ഇസ്‌റാഈല്‍ സിറിയയിലും ഗസ്സയിലും വ്യോമാക്രമണവും വെടിവെപ്പും തുടരുന്നു. പാകിസ്താന്‍ രാഷ്ട്രീയത്തിന് ഇപ്പോള്‍ ഒരു യുദ്ധം ആവശ്യമുണ്ടോ എന്നറിയില്ല. എന്നാല്‍ പാക് ഭരണം നിയന്ത്രിക്കുന്നത് പട്ടാളമാണ്. സൈനിക തലവന്റെ കാലാവധി മൂന്നുവര്‍ഷം കൂടി പാകിസ്താന്‍ നീട്ടി കൊടുത്തിട്ടുണ്ട്.
ചൈന-പാക് ഭായി ഭായി ഇന്ത്യയെ അലോസരപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ബഹിഷ്‌കരണം, കശ്മിര്‍ വിഷയത്തില്‍ തെറ്റായ പ്രചാരണം, തീവ്രവാദികള്‍ക്ക് നുഴഞ്ഞു കയറാനുള്ള സൗകര്യമൊരുക്കല്‍ ഇങ്ങനെ അയല്‍പക്ക രാഷ്ട്രത്തോട് ചെയ്യാവുന്ന എല്ലാ മര്യാദക്കേടുകളും പാകിസ്താന്‍ പതിറ്റാണ്ടുകളായി തുടരുന്ന പ്രവര്‍ത്തനങ്ങളാണ്. ഇന്ത്യയിലെ ഭരണാധികാരികളുടെ വര്‍ഗീയ നിലപാടുകളും ചില നേതാക്കളുടെ അപക്വമായ പ്രസ്താവനകളും പാകിസ്താനില്‍ വന്‍ പ്രചാരണങ്ങള്‍ കിട്ടാറുണ്ട്. കുപ്രചാരണങ്ങള്‍ക്കെതിരേ ദേശ ബോധം കാത്തുസൂക്ഷിച്ചുകൊണ്ട് ഒറ്റക്കെട്ടായി ഭാരതീയര്‍ പാക് പ്രലോഭനങ്ങളെ നേരിടുക തന്നെ ചെയ്യും. ചൈനയുമായി കൂട്ടുചേര്‍ന്ന് ഇന്ത്യയെ സാമ്പത്തികമായും വാണിജ്യപരമായും തളര്‍ത്താമെന്ന് പാക് നയതന്ത്ര വിദഗ്ധര്‍ കണക്കുകൂട്ടുന്നുണ്ടാവാം.
എന്നാല്‍ ഇന്ത്യയുടെ സമാധാന ശബ്ദങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് ബോധ്യമുണ്ട്. പാകിസ്താനിലെ സങ്കുചിത നയങ്ങളും തീവ്രവാദ മൃദുസമീപനങ്ങളും ലോകരാഷ്ട്രങ്ങള്‍ക്ക് ബോധ്യമുണ്ട്. അയല്‍പക്ക മര്യാദ പഠിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ പാകിസ്താന്‍ അകപ്പെട്ട ദാരിദ്ര്യ അവസ്ഥയില്‍നിന്ന് അല്‍പമെങ്കിലും മോചനം സാധ്യമാകുമായിരുന്നു. ലോകം ഒരു വില്ലേജായി മാറിയ ഇക്കാലത്ത് വാണിജ്യ വാതിലുകള്‍ അടക്കുന്നത് ആത്മഹത്യാപരമായ നിലപാടുതന്നെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  35 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago