റേഷന്‍ കാര്‍ഡ് വിതരണം ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി
മഞ്ചേരി: പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന് പറഞ്ഞു. പ്രൊഫ. പി ശ്രീധരന് അനുസ്മരണ സമ്മേളനം മഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം പൂര്‍ണമായും സുതാര്യമാക്കാന്‍ സര്‍ക്കാരിനായിട്ടുണ്ട്.
ഇതിനായി വിതരണ ശൃംഖലയില്‍ നിന്നും ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. സിവില്‍ സപ്ലൈസ് മാര്‍ക്കറ്റുകളില്‍ പതിമൂന്ന് ഇനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് വില വര്‍ധനവുണ്ടാകില്ല. ആന്ധ്രയില്‍ നിന്ന് വരുന്ന അരിക്ക് വില കൂടിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ പൊതുവിതരണ മേഖലയെ ഇത് ബാധിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയര്മാന് അഡ്വ. എം കേശവന് നായര്‍ അധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി പി.പി സുനീര്‍, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യന്, ജനറല്‍ കണ്‍വീനര്‍ പി തുളസീദാസ് മേനോന്, പ്രൊഫ. പി ഗൗരി, അജിത് കൊളാടി, എ.പി അഹമ്മദ്, സുള്‍ഫിക്കറലി, പ്രൊഫ. എ.എന്‍ ശിവരാമന് നായര്‍, ഇ അബ്ദു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."