ബീവറേജ് ഔട്ട്ലറ്റ് അടക്കുംവരെ സമരം: മഞ്ഞളാംകുഴി അലി
പെരിന്തല്‍മണ്ണ: ബീവറേജ് ഔട്ട്ലെറ്റ് അടക്കും വരെ സമരം നടത്തുമെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ. മനഴി ബസ് സ്റ്റാന്‍ഡ് പരിസരത്തെ അടച്ചുപൂട്ടിയ മദ്യ വില്പനശാല തുറന്നു പ്രവര്‍ത്തിക്കാനുള്ള നീക്കത്തിനെതിരേ മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റിയുടെ മൂന്നാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനായി എത്ര ദിവസം വേണമെങ്കിലും സമരം ചെയ്യാന്‍ മുസ്ലിംലീഗ് ഒരുക്കമാണ്. നിയമ വിധേയമായ മാര്‍ഗത്തിലൂടെ സമരം വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ മുസ്ലിംലീഗ് തീരുമാനിച്ചു. മുനിസിപ്പല്‍ മുസ്ലിം യൂത്ത്ലീഗ് സെക്രട്ടറി ഹബീബ് മണ്ണേങ്ങല്‍ അധ്യക്ഷനായി. ഇസ്മാഈല്‍ മാസ്റ്റര്‍, ചേരിയില്‍ മമ്മി, പച്ചീരി ഫാറൂഖ്, അബ്ദുസ്സമദ്, പി.പി സക്കീര്‍ ഹുസൈന്, കെ.എം ഫത്താഹ്, കളത്തില്‍ കുഞ്ഞിപ്പ ഹാജി, പി.കെ മൊയ്തു ഹാജി, താണിയന്‍ അലി, ചോലമുഖത്ത് മുഹമ്മദ്, എന്‍.പി മുഹമ്മദ്, ഉനൈസ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."