കുന്നിന് ചെരിവുകളില്‍ ഇനി നെല്‍ക്കതിരും വിളയും
ആലക്കോട്: മലയോരത്തു കരനെല്‍ക്കൃഷിയിലേക്ക് കര്‍ഷകരെ കൈപിടിച്ചുയര്‍ത്തുകയാണ് കൃഷി വകുപ്പ്. മഴക്കാലമായതോടെ പല കുന്നിന് ചെരിവുകളിലും നെല്‍ക്കതിരുകള്‍ വിളയിക്കാനുള്ള കൂട്ടായ പരിശ്രമങ്ങളാണ്. പുനം കൃഷി മാതൃകയിലാണ് കര നെല്‍ക്കൃഷി നടപ്പാക്കുന്നത്. തരിശു ഭൂമി തട്ടുകളാക്കി തിരിച്ച് വിത്തെറിയാന്‍ പാകത്തിന് സ്ഥലമൊരുക്കലാണ് ആദ്യ പ്രവൃത്തി. അടിവളമായി ചാണകപ്പൊടി മാത്രം. ഔഷധ ഗുണമുള്ളതും മൂപ്പ് കുറഞ്ഞതും മികച്ച ഉത്പാദന ക്ഷമതയുള്ളതുമായ വിത്തുകളാണ് കൃഷിക്കായി എത്തിച്ചിരിക്കുന്നത്. ആലക്കോട് പഞ്ചായത്തിലെ കപ്പണയില് നടന്ന വിത്തിടല്‍ മഹോത്സവം പഞ്ചായത്ത് അംഗം ബിജി മുതുകാട്ടില്‍ ഉദ്ഘാടനം ചെയ്തു. കരുവഞ്ചാല്‍ ശ്രേയസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ കര്‍ഷക വികസന സമിതി പ്രവര്‍ത്തകരാണ് കൃഷിയിറക്കുന്നത്. പി.വി നാരായണന് നമ്പ്യാര്‍, സാബു അലക്സ്, ലൂക്കോസ് പുഞ്ചത്തറപ്പേല്‍, എം.ജെ ജോര്‍ജ്, സിന്ധു പേറയില്‍, സൗദാമിനി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."