കെ.എസ്.ആര്.ടി.സിയില്‍ ഓണത്തിന് ശമ്പളമുണ്ടാകില്ല, പ്രതിഷേധവുമായി ഭരണകക്ഷി യൂനിയന്‍, വേണ്ടത് 50 കോടി, ലഭിച്ചത് 16 കോടി മാത്രം
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ ശമ്പള വിതരണം മുടങ്ങിയതോടെ പ്രതിഷേധവുമായി ഭരണകക്ഷി യൂനിയനും രംഗത്ത്. ഓണത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ, ശമ്പള വിതരണം വൈകുന്നതാണ് ഭരണകക്ഷി യൂനിയനെയും പ്രകോപിപ്പിച്ചിരിക്കുന്നത്.
പ്രളയവും ഉരുള്‍പൊട്ടലും മൂലം സര്‍വിസുകള്‍ മുടങ്ങിയതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. ഓഗസ്റ്റ് മാസത്തെ വരുമാനത്തില്‍ 15 കോടിയോളം രൂപയുടെ കുറവുണ്ടായതായാണ് കണക്കാക്കുന്നത്. ഇതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് കെ.എസ്.ആര്.ടി.സി അറിയിച്ചു. ഓണത്തിന് മുമ്പ് ശമ്പളവും ബോണസും വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
ശമ്പള വിതരണത്തിനായി 50 കോടിയും ബോണസ്, സാലറി അഡ്വാന്‍സ് എന്നിവക്കായി 43.5 കോടിയുമാണ് ആവശ്യമുള്ളത്. സര്‍ക്കാര്‍ സഹായം ചോദിച്ചെങ്കിലും 16 കോടി മാത്രമാണ് ഇതുവരെ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."