HOME
DETAILS

തീരദേശ നിയമങ്ങളെ വിഴുങ്ങി ഫ്‌ളാറ്റ് ലോബി പുഴയോരങ്ങളെ കൈക്കലാക്കുന്നു

  
backup
September 04 2019 | 05:09 AM

flat-mafia-rever-issue-kerala-news-04-09-2019

പാലക്കാട്: പുഴകളെ സംരക്ഷിക്കാന്‍ തീരദേശ സംരക്ഷണ നിയമം പോലുള്ള ശക്തമായ ചട്ടങ്ങളുണ്ടെങ്കിലും അവയെയെല്ലാം കാറ്റില്‍ പറത്തി റിസോര്‍ട്ട്, ഫ്ളാറ്റ് സമുച്ചയ ലോബികള്‍ കേരളത്തിലെ പുഴകളെ'വിഴുങ്ങു'ന്നു.
സംസ്ഥാനത്തെ പടിഞ്ഞാറോട്ടൊഴുകുന്ന 41 പുഴകളും അവയുടെ 35 കൈവഴിപ്പുഴകളും ഭീകരമായ കൈയേറ്റം കാരണം ശ്വാസം മുട്ടി മരിച്ചുകൊണ്ടിരിക്കുകയാണ്.
പുഴയോരത്തെയും കടല്‍ത്തീരത്തെയും ചൂഷണത്തില്‍ നിന്നു സംരക്ഷിക്കാനാണ് സുപ്രധാനമായ തീരദേശ പരിപാലന നിയമം (സി.ആര്‍.ഇസഡ് ആക്ട്) നിലവില്‍ വന്നത്.
'സി.ആര്‍.ഇസഡ്'ചട്ടം പാലിക്കാതെ പുഴയോരത്തും കടല്‍ത്തീരത്തും കെട്ടിടനിര്‍മാണത്തിന് അനുമതി കൊടുക്കരുതെന്നു കര്‍ക്കശമായ വ്യവസ്ഥയുണ്ട്.
ചട്ടങ്ങള്‍ പാലിക്കാതെ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് നടപടിയുണ്ടാകുമെന്നുമുണ്ട്.
എന്നാല്‍, ഇതെല്ലാം തൃണവല്‍ഗണിച്ചു നൂറുകണക്കിനു നിര്‍മിതികളാണ് ഉണ്ടാകുന്നത്.
ഇവയില്‍ പത്തും പതിനഞ്ചും അതിലേറെയും നിലകളുള്ള വന്‍കിട ഫ്ളാറ്റുകളും കോടികള്‍ വാരിവിതറി നിര്‍മിച്ച വില്ലകളുമുണ്ട്. അവയെല്ലാം വന്‍തോക്കുകളുടേതായതിനാല്‍ നിയമം നോക്കുകുത്തിയാവുകയാണ്.

പുഴയോരങ്ങളും കായല്‍ത്തീരങ്ങളും പണച്ചാക്കുകള്‍ മത്സരിച്ചു വാങ്ങിക്കൂട്ടുകയാണ്. കേരളാ മുന്‍സിപ്പാലിറ്റി ബില്‍ഡിങ് ചട്ടങ്ങള്‍ പ്രകാരം ലംഘനങ്ങള്‍ കണ്ടെത്തി അനുമതി നല്‍കാതിരുന്ന പല കെട്ടിടങ്ങള്‍ക്കും ടൗണ്‍ പ്ലാനിങ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പിന്നീട് അനുമതി നല്‍കുന്നതായി സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും കേരളം പ്രളയജലത്തില്‍ മുങ്ങാന്‍ കാരണം മഴ ശക്തമായതിനേക്കാള്‍ പെയ്ത മഴവെള്ളം കടലിലേയ്ക്കു സുഗമമായി ഒഴുക്കിവിടാന്‍ പുഴകള്‍ക്കു കഴിയാതെ പോയതാണെന്നാണു പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. പുഴകള്‍ കൈയേറിയതാണ് അതിനു കാര ണമായത്.
പുഴയോരം കൈയേറിയുള്ള നിര്‍മ്മാണങ്ങള്‍ക്കെതിരെ പരാതി ലഭിച്ചാലും കാര്യമായ നടപടിയുണ്ടാകാറില്ലെന്ന് ആരോപണമുണ്ട്.
ഭരണഘടനയുടെ 48 എ, എസ്.ഐ.എ (ജി) വകുപ്പുകളനുസരിച്ചു നദീസംരക്ഷണം സര്‍ക്കാരിന്റെ ചുമതലയാണ്. പഞ്ചായത്ത് രാജ് ആക്ട് 218 പ്രകാരം ജലസ്രോതസ്സുകളുടെ സംരക്ഷണം ഗ്രാമപഞ്ചായത്തിന്റെയും നഗരസഭകളുടേയും ബാധ്യതയാണ്.

2002 ല്‍ പ്രാബല്യത്തില്‍ വന്ന നദീതട സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണ നിയമവും നദീ സംരക്ഷണത്തിന്റെ അനിവാര്യതയാണു വ്യക്തമാക്കുന്നത്.
നദികളുടെ സംരക്ഷണത്തിനായി ജില്ലാകളക്ടര്‍ ചെയര്‍മാനായ വിദഗ്ധസമിതി രൂപീകരിക്കണമെന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും റവന്യു, പൊലിസ്, ഇറിഗേഷന്‍, പൊതുമരാമത്ത്, മൈനിംഗ് & ജിയോളജി, തൊഴില്‍ വകുപ്പുകളുടെയും ഉത്തരവാദപ്പെട്ട പ്രതിനിധികള്‍ അതിലുണ്ടാകണം. ഈ സമിതി മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തണം. ഇതൊക്കെയാണു വ്യവസ്ഥയെങ്കിലും ഒന്നും നടക്കാറില്ല.
പുഴകളും പുറമ്പോക്കുകളും കൈയേറ്റം ചെയ്യുന്നതു തടയാനായി കഴിഞ്ഞ ജൂലായില്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഇത്തരം കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ കലക്ടര്‍മാര്‍ക്ക് ഉത്തരവു നല്‍കിയിട്ടും മിക്ക ജില്ലകളിലും അതു പ്രാവര്‍ത്തികമായില്ലെന്നു ചാലക്കുടി പുഴ സംരക്ഷണ സമിതി സെക്രട്ടറി എസ്.പി രവി പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago