ഉദുമ നഗരത്തോട് കെ.എസ്.ടി.പി അവഗണന: സര്‍വകക്ഷി സംഘം ജില്ലാ കലക്ടറെ കാണും
അവഗണനയില്‍ പ്രതിഷേധിച്ച് ഉദുമയിലെ മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ച് നിരന്തരമായ പ്രക്ഷോഭം നടത്താന്‍ തീരുമാനം
ഉദുമ: കോടികള്‍ ചെലവിട്ടു വികസിപ്പിച്ച കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ പ്രധാന ടൗണായ ഉദുമയോട് അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ ഉദുമയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം പ്രതിഷേധിച്ചു. അവഗണനയില്‍ പ്രതിഷേധിച്ച് ഉദുമയിലെ മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ച് നിരന്തരമായ പ്രക്ഷോഭം നടത്താന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. ആദ്യഘട്ടമായി സര്‍വകക്ഷിസംഘം ജില്ലാ കലക്ടറെ കണ്ട് ജനങ്ങളുടെ പ്രയാസങ്ങള്‍ അറിയിക്കും. പാതയിലെ പ്രധാന ടൗണുകള്‍ വികസിപ്പിച്ചപ്പോള്‍ ഉദുമ ടൗണിന് മാത്രം അധികൃതരില്‍ നിന്ന് നീതി കിട്ടിയില്ലെന്നാണ് ആരോപണം.
ഉദുമ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പോകുന്ന കുട്ടികളടക്കമുള്ളവര്‍ ജീവന്‍ പണയം വെച്ചാണ് റോഡ് മുറിച്ചു കടക്കുന്നത്. റോഡ് സുരക്ഷയ്ക്ക് ആവശ്യമായ ഡിവൈഡറുകള്‍ സ്ഥാപിക്കാനോ സിഗ്നല്‍ സ്ഥാപിക്കാനോ സീബ്രാലൈന്‍ ഉണ്ടാക്കാനോ അധികൃതര്‍ക്കായില്ല. രണ്ടു വര്‍ഷത്തിനിടെ ഇരുപതിലധികം ജീവനുകളാണ് ഈ പാതയില്‍ പൊലിഞ്ഞത്.
ഉദുമക്കാര്‍ കൂട്ടായ്മയും കേരള വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരഭവനില്‍ വിളിച്ചു ചേര്‍ത്ത യോഗം കെ. കുഞ്ഞിരാമന്‍ എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. മുഹമ്മദലി അധ്യക്ഷനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷരീഫ്, ഉദുമ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ പ്രഭാകരന്‍ തെക്കേക്കര, കെ. സന്തോഷ് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രന്‍ നാലാംവാതുക്കല്‍, രജിത അശോകന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂനിറ്റ് പ്രസിഡന്റ് എ.വി ഹരിഹര സുധന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വാസു മാങ്ങാട്, ഷംസുദ്ദീന്‍ ഓര്‍ബിറ്റ്, കെ.ദിനേശന്‍, കെ.കെ. അബ്ദുല്‍ ബഷീര്‍, പി.കെ. അബ്ദുല്ല, ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഉദയമംഗലം സുകുമാരന്‍, ഫറൂഖ് കാസ്മി, കെ.കെ.ഷാഫി കോട്ടക്കുന്ന്, അബ്ദുല്ലക്കുഞ്ഞി ഉദുമ, ഹമീദ് മാങ്ങാട്, പാറയില്‍ അബൂബക്കര്‍ , കല്ലട്ര അബ്ബാസ്, മൂലയില്‍ മൂസ, മുരളി പള്ളം, ശ്രീധരന്‍ വയലില്‍, സി.പി.അഭിരാം, പ്രദീപ് ഉദുമ, പി.വി ഹരിഹരന്‍ സംസാരിച്ചു.
ഭാരവാഹികള്‍: കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി, മുന്‍ എം.എല്‍.എ. കെ.വി കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇന്ദിരാ ബാലകൃഷ്ണന്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് (രക്ഷാധികാരികള്‍), എ.വി ഹരിഹര സുധന്‍ (ചെയര്‍മാന്‍), ഫറൂഖ് കാസ്മി (കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."