ചിഹ്നത്തില്‍ പിടിമുറുക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ അപമാനത്തിന് പകരം വീട്ടാന്‍, തന്നെ ചെയര്‍മാനായി അംഗീകരിക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ജോസഫ്
പാലാ: ഉപതിരഞ്ഞെടുപ്പില്‍ ചിഹ്നത്തില്‍ പിടിമുറുക്കിയ പി.ജെ ജോസഫ് അവസരം മുതലെടുക്കുന്നു.
പാര്‍ട്ടിയിലെ അധികാരത്തിന്റെ ചുക്കാന്‍ തന്റെ കൈവശമെത്തിക്കുക എന്നതിനപ്പുറത്ത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ അപമാനത്തിന് മധുരമായ പകരം വീട്ടല്‍ കൂടിയാണ് ഇതിലൂടെ ജോസഫിന്റെ ഉന്നം.
ഇന്ന് മാധ്യമങ്ങളെ കണ്ട ജോസഫ് ഇതാണ് പറയാതെ പറഞ്ഞത്. നിലവില്‍ വര്‍ക്കിങ് ചെയര്‍മാനെന്ന നിലയില്‍ തനിക്ക് പാര്‍ട്ടി ചിഹ്നം ആവശ്യപ്പെട്ട് അപേക്ഷ നല്‍കണമെന്നാണ് പി.ജെ ജോസഫിന്റെ ആവശ്യം. ജോസ് പക്ഷം വേണ്ട വിധത്തില്‍ തന്നോട് ചിഹ്നം ആവശ്യപ്പെട്ടിട്ടില്ല. യു.ഡി.എഫ് നേതാക്കളടക്കം ആവശ്യപ്പെട്ടിട്ടും രണ്ടില ചിഹ്നം ലഭിക്കാത്തതില്‍ വേദനയുണ്ടെന്നാണ് ജോസ് കെ. മാണി പ്രതികരണം.
എന്നാല്‍, തന്നെ ചെയര്‍മാനായി അംഗീകരിക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ജോസഫ് നിലപാട് കടുപ്പിച്ചുതന്നെയാണ്. തന്നെ ചെയര്‍മാന്റെ ചുമതലയുള്ള വര്‍ക്കിംഗ് ചെയര്‍മാന് ആയി അംഗീകരിച്ച് അപേക്ഷ നല്‍കിയാല്‍ ചിഹ്നം സംബന്ധിച്ചു തീരുമാനം പുനഃപരിശോധിക്കാം എന്ന് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നതായി ജോസഫ് പറഞ്ഞു.
ഇതിലൂടെ തന്റെ നേതൃത്വം അംഗീകരിക്കണമെന്നതുതന്നെയാണ് പി ജെ ജോസഫിന്റെ ആവശ്യം.
32 വര്‍ഷമായി പാലായിലെ ജനങ്ങള്‍ കെ.എം മാണിക്ക് വോട്ട് രേഖപ്പെടുത്തിയത് രണ്ടില ചിഹ്നത്തിലായിരുന്നു. ആ രണ്ടില കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നല്‍കില്ലെന്ന് വാശി പിടിക്കുന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്നും ജോസ് കെ. മാണി പറയുന്നത്. ഇത് വൈകാരികതയുടെ കൂടി കാര്യമാണെന്ന നിലപാടിലാണ് ജോസ് പക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."