കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സമ്പൂര്‍ണ പരാജയം: ചെന്നിത്തല
കാസര്‍കോട്: കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെയും കേരളത്തില്‍ പിണറായി വിജയന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ സമ്പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കെ. വെളുത്തമ്പു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ ശരിയാക്കാമെന്നു വാഗ്ദാനം നല്‍കി അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ തെറ്റായ നയങ്ങള്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. സമ്പൂര്‍ണ മദ്യനിരോധനം ലക്ഷ്യമിട്ട് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന മദ്യനയം അപ്പാടെ അട്ടിമറിച്ച് കേരളത്തില്‍ മദ്യം ഒഴുക്കുവാനാണ് പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും എതിര്‍പ്പ് മറികടന്നു ഭാവിയില്‍ ഗുരുതരമായ പ്രശ്‌നമുണ്ടാക്കുന്ന മദ്യനയം അംഗീകരിച്ചത് വന്‍ അഴിമതി ലക്ഷ്യമിട്ടാണെന്നും ചെന്നിത്തല ആരോപിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഹക്കിം കുന്നില്‍ അധ്യക്ഷനായി. മുന്‍മന്ത്രി കെ. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് നേതാക്കളായ എന്‍. ഗംഗാധരന്‍, പി. ഗംഗാധരന്‍, എം.സി ജോസ്, കെ.ടി കുഞ്ഞിക്കണ്ണന്‍, കെ. നീലകണ്ഠന്‍, സി.കെ ശ്രീധരന്‍, യു.എ അഷ്‌റഫലി, എ.എം കടവത്ത്, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്‌ലിം ലീഗ് നേതാവ് സി.ടി അഹമ്മദലി, കാസര്‍കോട് നഗരസഭാ ചെയര്‍പെഴ്‌സണ്‍ ബിഫാത്തിമ ഇബ്രാഹിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."