നഗരസഭാ വാഹനം തടഞ്ഞ് പിടിച്ചെടുത്ത സാധനങ്ങള്‍ കൊണ്ടുപോയി
കോട്ടക്കല്‍: നഗരസഭാ പരിധിയിലെ പുത്തൂര്‍ ബൈപാസില്‍ അനധികൃതമായി പൊതുസ്ഥലത്ത് നടത്തിയ കച്ചവട സാധനങ്ങള്‍ പിടിച്ചെടുത്ത് കൊണ്ടു പോകുകയായിരുന്ന നഗരസഭാ വാഹനം തടഞ്ഞു നിര്‍ത്തി പിടിച്ചെടുത്ത സാധനങ്ങള്‍ ബലമായി തിരിച്ചെടുത്തു.
കോട്ടപ്പടിയിലെ സി.പി.എം കേന്ദ്രമായ ബി.ടി.ആര്‍ മന്ദിരത്തിനു മുന്നില്‍വച്ചാണ് സി.ഐ.ടി.യു വിഭാഗക്കാരില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞുനിര്‍ത്തി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അസഭ്യം പറയുകയും ബലമായി സാധനങ്ങളും മറ്റും എടുത്തുകൊണ്ടു പോകുകയും ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. ബൈപാസിലെ അനധികൃത കച്ചവടങ്ങള്‍ക്കെതിരെ സുപ്രഭാതം ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ കൗണ്‍സിലില്‍ അനധികൃത കച്ചവടക്കാര്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അനധികൃത ഷെഡില്‍ നിന്നും കച്ചവടം റോഡില്‍ വാഹനത്തില്‍വച്ച് കച്ചവടം തുടരുകയായിരുന്നു.
ഇതിനെതിരെ നടപടി വേണമെന്ന് ഇടത് കൗണ്‍സിലര്‍മാരടക്കമുള്ളവര്‍ കൗണ്‍സിലില്‍ ആവശ്യപ്പെട്ടതനുസരിച്ച് നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കച്ചവടം മൂലം മറ്റു വാഹനങ്ങള്‍ റോഡില്‍ പാര്‍ക്കു ചെയ്യുകയും ഗതാഗതത്തിന് പ്രയാസമനുഭവിക്കുകയും ചെയ്തിരുന്നു.
മോശമായി പെരുമാറുകയും കൃത്യ നിര്‍വഹണത്തിന് തടസം സൃഷ്ടിക്കുകയും നഗരസഭയുടെ മുതലുകള്‍, പിടിച്ചെടുത്ത സാധനങ്ങള്‍ കൊള്ളയടിച്ചവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെയും നഗരസഭ കോട്ടക്കല്‍ പൊലിസില്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ നഗരസഭാ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന നഗരസഭാ സെക്രട്ടറിയുടെയും ചെയര്‍മാന്റെയും ഉറപ്പില്‍ന്മേല്‍ ജീവനക്കാര്‍ പണിമുടക്ക് നിറുത്തി ജോലിയില്‍ പ്രവേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."