HOME
DETAILS
MAL
മസൂദ് അസ്ഹറിനെയും ദാവൂദ് ഇബ്രാഹീമിനെയും ഭീകരപട്ടികയില്‍ പെടുത്തി
backup
September 04 2019 | 20:09 PM
ന്യൂഡല്‍ഹി: യു.എ.പി.എ നിയമ ഭേദഗതി അനുസരിച്ച് വ്യക്തികളെ ഭീകരരായി പ്രഖ്യാപിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി തുടങ്ങി. ജയ്ഷ് സ്ഥാപകന്‍ മസൂദ് അസ്ഹര്‍, ലഷ്കര്‍ നേതാവ് ഹാഫിസ് സഈദ്, അധോലോകനായകന്‍ ദാവൂദ് ഇബ്രാഹീം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതി സഖീഉര്റഹ്മാന് ലഖ്വി എന്നീ നാലുവ്യക്തികളെ ഭീകരരായി പ്രഖ്യാപിച്ചാണ് പട്ടിക തയാറാക്കിയത്.
യു.എ.പി.എ നിയമപ്രകാരം ഇതുവരെ ഭീകരപട്ടികയില്‍ സംഘടനകളാണുണ്ടായിരുന്നത്. എന്നാല്‍, അടുത്തിടെ വ്യക്തികളെയും ഉള്‍പ്പെടുത്തുന്ന വിധത്തില്‍ നിയമം ഭേദഗതി ചെയ്യുകയായിരുന്നു. ഇന്നലെയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."