HOME
DETAILS

ബാബരി കേസ്: സഹവര്‍ത്തിത്വത്തിന് എതിരല്ലെന്ന് സുന്നി വഖ്ഫ് ബോര്‍ഡ്

  
backup
September 04, 2019 | 8:42 PM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a4%e0%b5%8d

 

ന്യൂഡല്‍ഹി: പള്ളിയുടെ മുഴുവന്‍ ഉടമസ്ഥാവകാശവുമുണ്ട് എന്നതിനര്‍ഥം തങ്ങള്‍ സഹവര്‍ത്തിത്വത്തിന് എതിരാണെന്ന് അല്ലെന്ന് ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥതയെചൊല്ലിയുള്ള കേസില്‍ സുന്നി വഖ്ഫ് ബോര്‍ഡ്. 1858 മുതല്‍ എല്ലാവരും തോളോട് തോള്‍ ചേര്‍ന്നാണ് നിലകൊണ്ടിരുന്നത്. ആര്‍ക്കെങ്കിലും അവിടെ പ്രാര്‍ഥിക്കണമെങ്കില്‍ തങ്ങള്‍ അതിന് എതിരല്ല. പക്ഷെ, അതിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കുള്ളതാണ്. നിര്‍മോഹി അഖാഡയുടെ പരിപാലന അവകാശത്തെ തങ്ങള്‍ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ ഏതു ഭാഗത്താണ് അവര്‍ക്ക് ആ അവകാശമുള്ളതെന്നതാണ് തര്‍ക്കമെന്നും സുന്നി വഖ്ഫ് ബോഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി.
രാംഛാബൂത്രയുടെ കൈകാര്യ കര്‍ത്താവകാശം അവര്‍ക്കുണ്ടെങ്കില്‍ അത് പുറത്തെ നടുമുറ്റത്തിലാണ്. 1885ല്‍ അഖാഡ അവിടെ പ്രാര്‍ഥിക്കാനുള്ള അവകാശത്തിനായാണ് കേസ് നല്‍കിയത്. അല്ലാതെ ഉടമസ്ഥാവകാശത്തിനല്ല. ഇസ്‌ലാമിക വ്യവസ്ഥ പ്രകാരം വഖ്ഫ് ചെയ്ത ഭൂമി ദൈവത്തിന്റെതാണ്. അവിടെ മറ്റൊരു വിഭാഗം സഹവര്‍ത്തിത്തത്തോടെ വസിക്കുന്നതില്‍ തെറ്റില്ല. പുറത്തെ മുറ്റത്തുണ്ടായിരുന്ന ഛാബൂത്ര പിന്നീട് പള്ളിയുടെ നടുമുറ്റത്തേക്ക് മാറ്റി. പിന്നീട് പള്ളിയുടെ മധ്യതാഴികക്കുടത്തിന് താഴെ രാമജന്‍മ ഭൂമിയാണെന്ന് വാദിച്ചു. അത് രാമജന്മസ്ഥാനമാണെന്ന് തുടക്കത്തില്‍ അഖാഡ അംഗീകരിച്ചിരുന്നില്ലെന്നും രാജീവ് ധവാന്‍ വാദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വര്‍ഗീയതയുടെ ചേരിയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് സഹിക്കാന്‍ കഴിയില്ല'; വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാന്‍

Kerala
  •  13 hours ago
No Image

തീപിടിത്തമായിരുന്നില്ല, അത് കൊലപാതകം; എല്‍.ഐ.സി  വനിതാ മാനേജറുടെ മരണത്തില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

National
  •  13 hours ago
No Image

മരണത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും കാവല്‍ നിന്ന് വളര്‍ത്തു നായ; മധ്യപ്രദേശില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ സംഭവം

National
  •  13 hours ago
No Image

ഗോവിന്ദ് പൻസാരെ വധക്കേസിലെ പ്രതിയും തീവ്ര വലതുപക്ഷ പ്രവർത്തകനുമായ സമീർ ഗെയ്ക്‌വാദ് ഹൃദയാഘാതം മൂലം മരിച്ചു

National
  •  14 hours ago
No Image

''രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളി, ഭീഷണിപ്പെടുത്തി നഗ്നവീഡിയോ ചിത്രീകരിച്ചു''- മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ആദ്യ പരാതിക്കാരി

Kerala
  •  14 hours ago
No Image

പണം വാരിക്കൂട്ടി ബിജെപി; പത്ത് വർഷത്തെ മോദി ഭരണത്തിൽ വരുമാനത്തിൽ ആറിരട്ടി വർധന

National
  •  15 hours ago
No Image

ഇത്തിഹാദ് റെയിൽ: ആദ്യഘട്ട പാസഞ്ചർ സർവീസുകൾ അബുദാബി, ദുബൈ, ഫുജൈറ നഗരങ്ങളെ ബന്ധിപ്പിക്കും | Full Details of Etihad Rail

uae
  •  15 hours ago
No Image

കുതിച്ചു ചാടി സ്വര്‍ണം; പവന് ഒറ്റയടിക്ക് കൂടിയത് 3,680 രൂപ

Business
  •  15 hours ago
No Image

മൂന്ന് ദൗത്യങ്ങള്‍, 608 ബഹിരാകാശ നാളുകള്‍...27 വര്‍ഷത്തെ ഐതിഹാസിക യാത്രയ്ക്ക് വിരാമമിട്ട് സുനിത വില്യംസ് പടിയിറങ്ങി

Science
  •  15 hours ago
No Image

ചരിത്ര മുഹൂർത്തത്തിന് ഇനി 14 നാൾ, ഓർമകളിൽ മായാതെ ആറ്റപ്പൂവിന്റെ പ്രഖ്യാപനം

Kerala
  •  15 hours ago