പനമരം-മാത്തൂര്‍വയല്‍ റോഡില്‍ കുഴികള്‍ അടയ്ക്കാന്‍ നടപടി തുടങ്ങി
പനമരം: മാസങ്ങളായി തകര്‍ന്ന് കുണ്ടും കുഴിയുമായി വാഹനയാത്ര അസാധ്യമായ പനമരം-മാത്തൂര്‍വയല്‍-നടവയല്‍ റോഡിലെ വലിയ കുഴികളില്‍ ക്വാറി വേസ്റ്റ് ഇട്ട് നികത്തുന്ന പണികള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു.
റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കഴിഞ്ഞ ദിവസം പനമരം സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറെ റോഡില്‍ തടഞ്ഞ് വച്ചിരുന്നു.
തുടര്‍ന്ന് അടുത്ത ദിവസം തന്നെ റോഡിലെ കുഴികള്‍ അടയ്ക്കുമെന്ന് എന്‍ജിനിയര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. പനമരം ടൗണ്‍ മുതല്‍ പുഞ്ചവയല്‍ വരെ റോഡില്‍ അഗാധ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടും റോഡ് നന്നാക്കാന്‍ അധികൃതര്‍ ഒരു നടപടിയും സ്വികരിക്കുന്നില്ല. ഇന്നലെ ഉച്ചയോടെയാണ് ലോറിയില്‍ ക്വാറി വേസ്റ്റ് എത്തിച്ച് കുഴികളില്‍ ഇടാന്‍ ആരംഭിച്ചത്.
എന്നാല്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുന്ന തരത്തില്‍ പേരിന് മാത്രമാണ് കുഴികള്‍ അടക്കുന്നത്. ശക്തമായി മഴ പെയ്താല്‍ വീണ്ടും ഇവിടെ കുഴികള്‍ രൂപപ്പെടുമെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡ് നന്നാക്കുന്നതിനായി ടാറ് ഇറക്കി വച്ചെങ്കിലും അടുത്ത നവംബറിലേ പണിയാരംഭിക്കു എന്നാണ് കരാറുകാരന് പറയുന്നത്. കനത്ത മഴക്ക് മുമ്പ് റോഡിലെ കുഴികള്‍ ടാറ് ചെയ്യാനുള്ള നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."