HOME
DETAILS
MAL
ഭാര്യയെയും മകനെയും അക്രമിച്ചു; ഭര്‍ത്താവിനെതിരേ കേസെടുത്തു
backup
October 26 2018 | 06:10 AM
കാഞ്ഞങ്ങാട്: ഭാര്യയെയും മകനെയും അടിച്ചുപരുക്കേല്പ്പിച്ചതിന് ഭര്‍ത്താവിനെതിരേ നരഹത്യാശ്രമത്തിനു കേസ്. ഏതാനും വര്‍ഷമായി പടന്നക്കാട് കൃഷ്ണപിള്ള നഗറില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി പുനര്സെല്വി (35), മകന് ചെല്ലമുത്തു(16) എന്നിവരെ അടിച്ചുപരുക്കേല്പ്പിക്കുകയും തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിന് സെല്‍വിയുടെ ഭര്‍ത്താവ് ലക്ഷ്മണനെതിരേയാണ് ഹൊസ്ദുര്‍ഗ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാര്യയുമായി പിണങ്ങി മറ്റെവിടെയോ താമസിക്കുന്ന ലക്ഷ്മണന് ഇന്നലെ വൈകുന്നേരത്തോടെയാണ് വീട്ടിലെത്തി അക്രമം നടത്തിയത്. പഴയ അലുമിനിയപാത്രങ്ങള് വാങ്ങിയും പുതിയതു വില്പന നടത്തിയും ജീവിക്കുകയാണ് സെല്‍വിയും മകനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."