HOME
DETAILS

മദ്യലഭ്യത ഉദാരമാക്കി സര്‍ക്കാര്‍; മദ്യം വേണ്ടെന്ന് ആദിവാസി അമ്മമാര്‍

  
backup
June 10 2017 | 23:06 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b2%e0%b4%ad%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%89%e0%b4%a6%e0%b4%be%e0%b4%b0%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d

മാനന്തവാടി: സംസ്ഥാനത്ത് മദ്യലഭ്യത ഉദാരമാക്കികൊണ്ട് ഇടതുമുന്നണി സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചതൊന്നും കാര്യമാക്കാതെ മദ്യശാലക്കെതിരേ സമരം കടുപ്പിച്ച് ആദിവാസി അമ്മമാര്‍. മാനന്തവാടി വള്ളിയൂര്‍ക്കാവ് റോട്ടിലെ ബീവറേജസിന്റെ മദ്യവില്‍പനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാരംഭിച്ച സമരം 500 ദിവസം പിന്നിട്ടു.  
ആദിവാസി വിഭാഗത്തിന്റെ സമൂലനാശത്തിന് വഴിവക്കുന്ന മദ്യശാലക്കെതിരേ 2016 ജനുവരി 26നാണ് ഔട്ട്‌ലറ്റിന് മുന്നില്‍ ആദിവാസി ഫോറത്തിന്റെ നേതൃത്വത്തില്‍ ആദിവാസി അമ്മമാര്‍ സമരം ആരംഭിച്ചത്. എന്നാല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള മദ്യശാല അടച്ചുപൂട്ടാനോ മാറ്റിസ്ഥാപിക്കാനോ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. സമരത്തിന് വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെ പിന്തുണയുണ്ടെങ്കിലും ഭരണകൂടങ്ങളും ജനപ്രതിനിധികളും സമരം കണ്ടില്ലെന്ന് നടിക്കുകയാണ്. ദയാഭായി ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകരും പിന്തുണയുമായി സമരപ്പന്തലിലെത്തിയിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗമായി അടച്ചു പൂട്ടുന്ന മദ്യഷാപ്പുകളുടെ കൂട്ടത്തില്‍ മാനന്തവാടിക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് മുന്‍ മന്ത്രി പി.കെ ജയലക്ഷമി സമരക്കാര്‍ക്ക് വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് വന്ന ഇടതുമുന്നണി സര്‍ക്കാര്‍ മദ്യവര്‍ജന നയം സ്വീകരിച്ചതോടെ മദ്യശാല അടച്ചുപൂട്ടുമെന്ന പ്രതീക്ഷയില്ലാതായി.
500 ദിനങ്ങള്‍ക്കിടയില്‍ നിരവധി തവണ സമരക്കാര്‍ മദ്യശാല ഉപരോധിക്കുകയും പൊലിസ് ഇടപെട്ട് മാറ്റുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിലായി ഏപ്രില്‍ 17ന് നടന്ന ഉപരോധ സമരത്തിനിടെ അറസ്റ്റ് ചെയ്ത സമരക്കാരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.
പിന്നീട് ഇവര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ ഔട്ട്‌ലറ്റ് പരിസരത്ത് പ്രവേശിക്കരുതെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതോടെ സമരം ആര്‍.ഡി.ഒ ഓഫിസിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. ഓഫിസിന് മുന്നിലെ അടച്ചിട്ടിരുന്ന ഗെയിറ്റിന് മുന്നില്‍ സമരം ആരംഭിച്ചപ്പോള്‍ അധികൃതര്‍ ഇടപെട്ട് സമരക്കാരെ അവിടെ നിന്ന് മാറ്റിയിരുന്നു. നിലവില്‍ റോഡിനോട് ചേര്‍ന്ന് നിര്‍മിച്ച ചെറിയ പന്തലിലിരുന്നാണ് ഇവരുടെ സമരം. തങ്ങളുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന മദ്യമെന്ന വിശത്തിനെതിരേയുള്ള ഇവരുടെ സമരം മഴയും വെയിലും വകവെക്കാതെ തുടരുകയാണ്.
സമരത്തിനിടയില്‍ ആദിവാസികള്‍ക്കെതിരേയുള്ള പല പ്രശ്‌നങ്ങളിലും ഇവര്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. പടിഞ്ഞാറത്തറ-കാപ്പുംകുന്ന് കോളനിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മദ്യപിച്ചെത്തി അയല്‍വാസികള്‍ പീഡിപ്പിക്കുന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ പൊലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മുന്‍ജില്ലാ കലക്ടര്‍ മദ്യശാല അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ഇതു മുന്‍കൂട്ടി കണ്ട ബെവ്‌കോ അധികൃതര്‍ ഹൈക്കോടതിയുടെ സ്‌റ്റേ സമ്പാദിക്കുകയായിരുന്നു. ഈ കേസില്‍ സമരസമിതി കോടതിയില്‍ കക്ഷി ചേര്‍ന്ന് ഇപ്പോഴും കേസ് നടന്നുവരികയാണ്.
ഇതിന് പുറമെ  സുപ്രീംകോടതിയുടെ ദൂരപരിധിയുടെ അടിസ്ഥാനത്തിലുള്ള കണക്കെടുപ്പില്‍ വള്ളിയൂര്‍ക്കാവ് റോഡിനെ ഒഴിവാക്കിയത് സംബന്ധിച്ചും നിലവില്‍ മാനന്തവാടി കോടതിയിലും കേസുണ്ട്. കോടതിയില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് എല്‍.ഡി.എഫിന്റെ പുതിയ മദ്യനയത്തിനിടയിലും ആദിവാസി അമ്മമാര്‍ ഇപ്പോഴും സമരം തുടരുന്നത്. നിലവില്‍ മദ്യശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ഉപഭോക്താക്കളെ ഉള്‍കൊള്ളാനുള്ള ഉറപ്പില്ലെന്ന പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മദ്യശാല പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള അണിയറ നീക്കവും സജീവമാണ്.
സമരം 500 ദിവസം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നഗരത്തില്‍ സമരസഹായ സമതിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും സമരപ്പന്തലില്‍ ധര്‍ണയും സംഘടിപ്പിച്ചു. മാക്കമ്മ, വെള്ളസോമന്‍, കമല, ജോണ്‍ മാസ്റ്റര്‍, മുജീബ് അഞ്ചുകുന്ന്്, രാജഗോപാലന്‍, മാത്യു കാട്ടറത്ത്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  11 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  11 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  12 hours ago