HOME
DETAILS

മൊബൈല്‍ മോഷ്ടിച്ചുവെന്ന പരാതിയില്‍ പൊലിസ് ചോദ്യംചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍

  
backup
June 10 2017 | 23:06 PM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8

മണ്ണന്തല: അയല്‍വാസിയുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്ന പരാതിയില്‍ പൊലിസ് ചോദ്യം ചെയ്ത് വിട്ടയച്ച യുവാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. മണ്ണന്തല മുക്കോല നെല്ലിമൂട് ലൈനില്‍ മീരങ്കാണിവിള വീട്ടില്‍ ബാബു -മോളി ദമ്പതികളുടെ മകന്‍ ഉണ്ണിയെന്ന വൈഷ്ണവാണ് (21) മരിച്ചത്. പ്‌ളംബിംങ് തൊഴിലാളിയായ വൈഷ്ണവിനെ അയല്‍വാസിയായ മോഹനന്റെ മൊബൈല്‍ഫോണും 500 രൂപയും മോഷ്ടിച്ചെന്ന പരാതിയില്‍ മണ്ണന്തല പൊലിസ് കഴിഞ്ഞദിവസം ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. അമ്മ മോളിക്കും അമ്മുമ്മയ്ക്കും ഒപ്പം ഇന്നലെ വൈകിട്ട് 6ന് സ്റ്റേഷനിലെത്തിയ വൈഷ്ണവിനെ എസ്.ഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. മൊബൈല്‍ഫോണ്‍ വീട്ടിലുണ്ടെന്ന് ഇയാള്‍ സമ്മതിച്ചതിനെ തുടര്‍ന്ന് മൊഴി രേഖപ്പെടുത്തിയശേഷം ഇന്നലെ രാവിലെ ഹാജരാകാമെന്ന വ്യവസ്ഥയില്‍ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം വിട്ടയച്ചു.പുലര്‍ച്ചെ  വൈഷ്ണവിന് ആഹാരം നല്‍കിയ ശേഷം ഉറങ്ങാന്‍ കിടന്ന വീട്ടുകാര്‍ രാവിലെ ഉണര്‍ന്നു നോക്കുമ്പോഴാണ് വീട്ടുമുറ്റത്തെ പുളിമരത്തില്‍ യുവാവിനെ തൂങ്ങിയ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാര്‍ പൊലിസിന്റെ ഭീഷണിയും മര്‍ദനവുമാണ് വൈഷ്ണവിന്റെ മരണത്തിന് കാരണമെന്നാരോപണവുമായി രംഗത്തെത്തി. ആര്‍.ഡിഒയുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിച്ച പൊലിസ് കന്റോണ്‍മെന്റ് അസി.കമ്മിഷണറുടെയും ആര്‍.ഡി.ഒയുടെയും നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്. ഇന്‍ക്വസ്റ്റിന് ശേഷം വൈഷ്ണവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. അതേസമയം വൈഷ്ണവിനെ പൊലിസ് മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചതായി വീട്ടുകാര്‍ ആരോപിച്ചു. കുറേ നേരം കഴിഞ്ഞ് കരഞ്ഞുകൊണ്ട് പുറത്തേക്ക്  ഇറങ്ങിവന്ന വൈഷ്ണവ് തന്നെ പൊലിസുകാര്‍ മര്‍ദിച്ചെന്നും മര്‍ദനം സഹിക്കവയ്യാതെ തനിക്ക് കുറ്റം ഏല്‍ക്കേണ്ടി വന്നുവെന്നും വെളിപ്പെടുത്തി. മൊബൈല്‍ഫോണിന്റെ വിലയായ 2000 രൂപ പരാതിക്കാരന് ഇവരില്‍ നിന്ന് വാങ്ങി നല്‍കിയ ശേഷം അടുത്തദിവസം രാവിലെ സ്റ്റേഷനിലെത്തണമെന്ന് നിര്‍ദേശിച്ച് വിട്ടയക്കുകയായിരുന്നത്രേ. വീട്ടിലെത്തിയശേഷം കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയ മകന്‍ രാത്രി വൈകി തിരിച്ചെത്തിയശേഷമാണ് മരിച്ചത്. വീട്ടുജോലിക്ക് പോകാനായി മാതാവ് മോളി പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങുമ്പോഴാണ് വീട്ടുമുറ്റത്തെ പുളിമരത്തില്‍ വൈഷ്ണവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.പ്‌ളംമ്പിംങ് പണിക്കൊപ്പം വൈഷ്ണവ് സമീപത്തെ ഗ്യാസ് ഏജന്‍സിയിലും ജോലി ചെയ്തിരുന്നു. വൈശാഖ് സഹോദരനാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  36 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  42 minutes ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  13 hours ago