HOME
DETAILS
MAL
ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ആമിറിന് നാടിന്റെ ആദരം
backup
August 02 2016 | 22:08 PM
കുറ്റ്യാടി: സോഷ്യല്‍ മീഡിയവഴി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ആമിര്‍ വി.പിയെ ജാതിയേരി പൗരാവലി ഉപഹാരം നല്കി ആദരിച്ചു.
നാട്ടിലും മറുനാട്ടിലുമായി ആയിരത്തിലധികം അംഗങ്ങളുള്ള നേരായവഴി എന്ന വാട്ട്സ്ആപ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് നടത്തുന്ന സേവനം പരിഗണിച്ചാണ് ആമിറിനെ മികച്ച സാമൂഹ്യപ്രവര്‍ത്തകനായി തിരഞ്ഞെടുത്തത്. ഗ്രെയിസ് ഗ്രൂപ്പ് എം.ഡി കെ.വി ഷബീര്‍ ഉപഹാരം നല്കി. ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് കെ.വി ബഷീര്‍ അധ്യക്ഷനായി. സിംസാറുല്‍ഹഖ് ഹുദവി, ചെക്യട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടുവയല്‍ മഹ്മൂദ്, ആറ്റക്കോയതങ്ങള്‍ പുനോളി, വയലോളി അബ്ദുല്ല, ഇ കുഞ്ഞബ്ദുല്ല മാസ്റ്റര്‍, പി.കെ ഖാലിദ്, സി.സി ജാതിയേരി, ടി.ടി.കെ അമ്മദ്ഹാജി, വട്ടക്കണ്ടി സൂപ്പിഹാജി, ഇ.എം ഇസ്മായില്‍, പി.കെ അഷ്റഫ്, പി.എ മൊയ്തൂട്ടി, കോറോത്ത് അഹമ്മദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."