ദേശീയപാതാ വികസനം; മാവേലി സ്റ്റോര്‍ പൂട്ടാനെത്തിയ ഉദ്യോസ്ഥരെ തടഞ്ഞു
അണങ്കൂര്‍: ദേശീയപാത വികസനത്തിന്റെ പേരില്‍ അണങ്കൂര്‍ മാവേലി സ്റ്റോര്‍ ഒഴിഞ്ഞു കൊടുക്കാന്‍ സപ്ലൈകോ ഓഫിസില്‍നിന്നു നോട്ടിസ് നല്‍കിയതിനെ തുടര്‍ന്ന് മാവേലി സ്റ്റോര്‍ അടച്ചു പൂട്ടാന്‍ എത്തിയ ഉദ്യോഗസ്ഥരെ മുനിസിപ്പല്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു.
മാവേലി സ്റ്റോര്‍ അടച്ചുപൂട്ടുന്നത് ആയിരക്കണക്കിന് പാവപ്പെട്ട ഉപഭോക്താക്കള്‍ക്ക് ദുരിതമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്. മാവേലി സ്റ്റോര്‍ മറ്റൊരു കെട്ടിടത്തിലേക്കുമാറ്റി പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.
സംഭവമറിഞ്ഞ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം എന്നിവര്‍ സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഡിപ്പോ മാനേജര്‍ സജിമോഹന്‍ സ്ഥലത്തെത്തുകയും പ്രശ്‌നത്തിനു പരിഹാരം കാണുന്നതുവരെ നിലവിലുള്ള സ്ഥലത്തുതന്നെ മാവേലി സ്റ്റോര്‍ തുറന്നുപ്രവര്‍ത്തിക്കുവാനും തീരുമാനിച്ചു.
അഷ്‌റഫ് എടനീര്‍, മൊയതിന്‍ കൊല്ലമ്പാടി, ഹമീദ് ബെദിര, അജ്മല്‍ തളങ്കര, ഹാരിസ് ബെദിര, ഹമീദ് സി.ഐ.എ, ജലീല്‍ തുരുത്തി, റഹീം തുരുത്തി, റഫീഖ് വിദ്യാനഗര്‍, സിദ്ധീഖ് ബെദിര, ബഷീര്‍ കടവത്ത്, മജീദ് കൊല്ലമ്പാടി, ഹസൈനാര്‍ താനിയത്ത്, ഖബീര്‍ പള്ളിക്കാല്‍ സമരത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."