കേന്ദ്രസര്‍ക്കാരിന്റേത് ജനദ്രോഹത്തിന്റെ ജനാധിപത്യവല്‍ക്കരണം: എം.ഐ ഷാനവാസ്
കല്‍പ്പറ്റ: അധികാരമേറ്റ് മൂന്നാം വര്‍ഷവും ജനങ്ങള്‍ക്ക് നരകയാതന മാത്രം നല്‍കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ജനദ്രോഹത്തിന്റെ ജനാധിപത്യവല്‍ക്കരണമാണ് നടപ്പിലാക്കുന്നതെന്ന് എം.ഐ ഷാനവാസ് എം.പി. നോട്ട് നിരോധനം നല്‍കിയ ദുരിതത്തില്‍നിന്ന് കരകയറും മുന്‍പേ ഇന്ധനവില ദിനംതോറും നിശ്ചയിക്കാന്‍ വിതരണ കമ്പനികള്‍ക്ക് അധികാരം നല്‍കി രാജ്യത്തെ പാവപ്പെട്ടവരെ വീണ്ടും ചവിട്ടി മെതിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്തുമാകാം എന്ന അഹങ്കാരമാണ് ബി.ജെ.പിക്കും മോദിക്കുമുള്ളതെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
രാജ്യത്താകെയുള്ള 5800 പമ്പുകളില്‍നിന്ന് പോണ്ടിച്ചേരി, വിശാഖപട്ടണം, ഉദയ്പൂര്‍, ജംഷഡ്പൂര്‍, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ഇരുനൂറോളം പമ്പുകളില്‍ കഴിഞ്ഞ മെയ് ഒന്ന് മുതല്‍ നടപ്പിലാക്കിയ പരീക്ഷണത്തിന്റെ ആദ്യദിനം തന്നെ ആ പ്രദേശങ്ങളിലെ പ്രാദേശിക കമ്പോളങ്ങളിലെ വില നിലവാരത്തില്‍ അസ്ഥിരതയുണ്ടാക്കി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. അതിനാല്‍ ഒരു കൃത്രിമമായ വിപണി വില സൃഷ്ടിക്കപ്പെട്ടു. അങ്ങനെ ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ ഇല്ലാതെ നടത്തിയ പദ്ധതി രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ചോദ്യം ചെയ്യാന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്നും എം.പി വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."