കീഴ്പ്പള്ളി ടാക്സി സ്റ്റാന്റ് മാറ്റിയത് വിവാദത്തില്‍
ഇരിട്ടി: കീഴ്പ്പള്ളി ടാക്സി സ്റ്റാന്റ് മാറ്റിയ അധികൃതരുടെ നടപടി വിവാദമാകുന്നു. ആറളം പഞ്ചായത്തിലെ പ്രധാന പട്ടണമായ കീഴ്പ്പള്ളിയില്‍ അന്‍പതിലധികം ടാക്സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ടാക്സി സ്റ്റാന്റ് ആണ് അധികൃതര്‍ മാറ്റിയത്. അന്‍പതിലേറെ വാഹനങ്ങള്‍ സര്‍വിസ് നടത്തുന്ന ഈ സ്റ്റാന്റ് മൂന്നുവര്‍ഷം മുന്‍പ് ടൗണ്‍ വികസനത്തിന്റെ പേരില്‍ അന്നത്തെ പഞ്ചായത്ത് ഭരണസമിതി അധികൃതരും പൊലിസും ടാക്സി ഡ്രൈവര്‍മാരുമായി ചര്‍ച്ച നടത്തി പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്തേക്ക് മാറ്റുകയും ഈ സ്ഥലത്ത് ടാക്സിസ്റ്റാന്റ് എന്ന് പഞ്ചായത്ത് സെക്രട്ടറി ബോര്‍ഡും സ്ഥാപിച്ചിരുന്നു.
എന്നാല്‍ നിലവിലുള്ള പഞ്ചായത്ത് ഭരണസമിതി പുതിയ മാര്‍ക്കറ്റ് കൊണ്ടുവരുന്നതിന്റെ ഭാഗമായി കെട്ടിടം പണിയുന്നതിനുള്ള പദ്ധതികൊണ്ടു വന്നതിനെ തുടര്‍ന്ന് ടാക്സി സ്റ്റാന്റില്‍ നിന്ന് വാഹനങ്ങള്‍ മാറ്റി റോഡരികില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവാദം നല്‍കിയതാണ് വിവാദമായത്. കീഴ്പ്പള്ളി മാടത്തില്‍ റോഡില്‍ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലാണ് വാഹന പാര്‍ക്കിങ്ങിന് പഞ്ചായത്ത് താല്‍ക്കാലിക സ്ഥലം അനുവദിച്ചിരിക്കുന്നത്. ടാക്സി വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെ ടൗണില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പൊലിസും പഞ്ചായത്തും ചേര്‍ന്ന് സൗകര്യപ്രദമായ മറ്റൊരുസ്ഥലം കാണിച്ചു നല്‍കണമെന്നാണ് ടാക്സി ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."