HOME
DETAILS
MAL
വിള ഇന്‍ഷുറന്‍സ് ദിനാചരണം ജൂലൈ ഒന്നിന്
backup
June 10 2017 | 23:06 PM
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത് കൃഷിഭവനുകളിലും ജൂലൈ ഒന്നിന് വിള ഇന്‍ഷുറന്‍സ് ദിനം ആചരിക്കും. ഗ്രാമപഞ്ചായ് ഭരണസമിതികളുടെയും കാര്‍ഷിക വികസന സമിതികളുടെയും നേതൃത്വത്തിലായിരിക്കും വിള ഇന്‍ഷുറന്‍സ് ദിനാചരണം. പുനരാവിഷ്കരിച്ച വിള ഇന്‍ഷുറന്‍സ് പദ്ധതി മൂലം നഷ്ടപരിഹാര തുകയില്‍ ഇരട്ടി മുതല്‍ പത്തിരട്ടി വരെയുളള വര്‍ദ്ധനവാണ് വിവിധ വിളകള്‍ക്ക് ഉണ്ടായിട്ടുളളത്. കര്‍ഷകരുടെ യഥാര്‍ഥത്തിലുള്ള നഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാരത്തുക പരിഷ്കരിച്ചതാണ് പദ്ധതിയിലെ പ്രധാന മാറ്റം. പുതുക്കിയ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മുഴുവന്‍ കര്‍ഷകരെയും അംഗങ്ങളാക്കുക എന്നതാണ് കൃഷി വകുപ്പിന്റെ പ്രധാന ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."