HOME
DETAILS
MAL
മിന്നലുള്ളപ്പോള്‍ 3 വയസുകാരന് തനിച്ച്; പിതാവിനെ അറസ്റ്റ് ചെയ്തു
backup
June 10 2017 | 23:06 PM
ഡാലസ്: ശക്തമായ മഴയും ഇടിമിന്നലും ഉള്ള സമയത്ത് പാര്‍ക്കിങ് ലോട്ടില്‍ അലഞ്ഞു നടന്ന മൂന്ന് വയസുകാരന്റെ പിതാവിനെ അറസ്റ്റ് ചെയ്തു.
പ്ലാനോ റോഡിലുള്ള മെക്ക് ഡൊണാള്‍ഡ് പാര്‍ക്കിങ് ലോട്ടിലായിരുന്നു കുട്ടിയെ പൊലിസ് കണ്ടെത്തിയത്. കുട്ടിയെ അപായപ്പെടുത്തുവാന്‍ ശ്രമിച്ചു എന്നതാണ് 25 കാരനായ പിതാവിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസ്. ഗര്‍ഭിണിയായ ഭാര്യയും ഡേവിസും വീട്ടില്‍ ഉറങ്ങിക്കിടക്കവെയാണ് കുട്ടി പുറത്തുപോയത്.
കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയ വിവരം തങ്ങളറഞ്ഞില്ലെന്ന് ഇരുവരും മൊഴി നല്കി. തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയ പൊലിസ് ഇവരുടെ ഒരു വയസുള്ള മറ്റൊരു കുട്ടിയേയും ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വിസില്‍ ഏല്പിച്ചു. അറസ്റ്റ് ചെയ്ത ഡേവിസിനെ 2500 ഡോളറിന്റെ ജാമ്യത്തില്‍ ഡാലസ് കൗണ്ടി ജയിലില്‍ നിന്നും പുറത്തുവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."