കല്‍പാക്കം നിലയത്തിലെ ആണവവികിരണം അനുവദനീയ പരിധിയിലെന്ന്
ചെന്നൈ: തമിഴ്‌നാട്ടിലെ കല്‍പാക്കം ആണവോര്‍ജ നിലയത്തില്‍ വികിരണതോതിനനുസരിച്ച എല്ലാവിധ സുരക്ഷാ സജ്ജീകരണങ്ങളുമുണ്ടെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ആറ്റമിക് എനര്‍ജി (ഡി.എ.ഇ) അധികൃതര്‍ വ്യക്തമാക്കി.
നിലയം ഒരിക്കലും അനുവദനീയമായ പരിധിക്കപ്പുറം കടന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ആണവ വികിരണമേറ്റ് നിലയത്തില്‍ ഒരു ജീവനക്കാരന്‍ മരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഡി.എ.ഇ പ്രസ്താവന പ്രസിദ്ധീകരിച്ചത്.കേന്ദ്രത്തിലെ ആണവ വികിരണം അനുവദനീയമായ തോതിലുള്ളതാണെന്നും അത് ആറ്റമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ്(എ.ഇ.ആര്‍.ബി) പലവുരു പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്നും ഡി.എ.ഇ പ്രസ്താവനയില്‍ പറഞ്ഞു. ആണവ നിലയം അധികൃതര്‍ തൊഴിലാളികളോടും പൊതുജനങ്ങളോടും ഒരുപോലെ ഉത്തരവാദിത്തത്തോടെയാണ് പെരുമാറുന്നതെന്നും സ്ഥാപനത്തിലെ ജീവനക്കാരന്‍ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നും ഡി.എ.ഇ അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."