ഉപരാഷ്ട്രപതിയുടെ ഹജ്ജ് ക്വാട്ട
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: ഇന്ത്യന്‍ ഉപരാഷ്ട്രപതിയുടെ പേരില്‍ അനുവദിക്കപ്പെട്ട ഹജ്ജ് ക്വാട്ടയില്‍ കേരളത്തില്‍ നിന്ന് രണ്ടുപേര്‍ക്ക് അവസരം.
ക്വാട്ട 75 സീറ്റില്‍ 37 ഹജ്ജ് സീറ്റുകള്‍ ഇന്നലെ വീതം വച്ചപ്പോഴാണ് കേരളത്തില്‍ നിന്ന് രണ്ടുപേര്‍ക്ക് സീറ്റ് ലഭിച്ചത്. കെ.എല്‍.ആര്‍-10362 കവര്‍ നമ്പറിലുളള അബ്ദുള്ള, ബിയ്യാത്തു എന്നിവര്‍ക്കാണ് അവസരം കൈവന്നത്.
ഇവര്‍ അടുത്ത 30നകം പണം അടച്ചതിന്റെ സ്ലിപ്പും പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളും ഹാജരാക്കണം.
രാഷ്ട്രപതി ക്വാട്ടയിലെ ആദ്യ 26 സീറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ കേരളത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇന്നലെ 37 സീറ്റുകള്‍ കൂടി വിതരണം ചെയ്തതോടെ 63 സീറ്റുകള്‍ വിവിധ സംസ്ഥാനങ്ങള്‍ക്കായി നല്‍കി. ഇനി അവശേഷിക്കുന്ന 12 ഹജ്ജ് സീറ്റുകള്‍ വരും ദിവസങ്ങളില്‍ വിതരണം ചെയ്യും.
ഉപരാഷ്ടപതി ക്വാട്ടയില്‍ നേട്ടം ഉത്തര്‍ പ്രദേശിനാണ്.19 സീറ്റുകളാണ് യു.പിക്ക് ലഭിച്ചത്. ദില്ലിക്ക് 10 സീറ്റും,മഹാരാഷ്ട്രക്ക് ഏഴ് സീറ്റുകളും ലഭിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്ന് ഇതുവരെയായി 11,567 പേര്‍ക്കാണ് ഹജ്ജിന് പോകാന്‍ അവസരം ലഭിച്ചത്. ഇവരില്‍ 264 പേര്‍ യാത്ര റദ്ദാക്കിയതിനാല്‍ 11,229 പേര്‍ യാത്രയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."