തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ ജോസഫിന് കൂക്കുവിളി: എല്ലാവരേയും നിറഞ്ഞ മനസോടെ സ്വീകരിച്ചതാണ് പാലയുടെ പാരമ്പര്യമെന്ന് ജോസ്.കെ മാണി
കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നം അനുവദിച്ചില്ലെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എത്തിയ പി.ജെ ജോസഫ് കൂക്കൂവിളി. പല തവണയാണ് ജോസഫിനെ ജോസ് കെ. മാണി പ്രവര്‍ത്തകര്‍ കൂവി വിളിച്ചത്. കണ്‍വെന്‍ഷന്‍ വേദിയിലേക്ക് എത്തിയപ്പോഴും പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴും പ്രസംഗത്തിനിടയിലുമെല്ലാം കൂക്കുവിളി തുടര്‍ന്നു. ഇടക്ക് ഗോ ബാക്ക് വിളിയുമുയര്‍ന്നു.
കെ.എം മാണിയെ പ്രകീര്‍ത്തിച്ച് പ്രസംഗം തുടങ്ങിയ ജോസഫ് പ്രസംഗം തുടങ്ങിയത്. രണ്ട് പാര്‍ട്ടിയായി നിന്നപ്പോള്‍ കെ.എം മാണി വിളിച്ചപ്പോള്‍ മന്ത്രിസഭ വിട്ട് ഇറങ്ങി വന്നയാളാണ് താനെന്ന് മറക്കരുതെന്നു കൂവി വിളിക്കുന്നവരെ ജോസഫ് ഓര്‍മിപ്പിച്ചു. ജോസ് ടോം യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. ജോസ് ടോമിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പാലായിലെത്തിയ ആരെയും നമ്മളപമാനിക്കരുതെന്നും ഇവിടെയെത്തിയ ആരെയും നിറഞ്ഞ മനസോടെ സ്വീകരിച്ച പാരമ്പര്യമാണ് കേരള കോണ്‍ഗ്രസിന്റേതെന്നും അതിനാല്‍ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും ചടങ്ങില്‍ ജോസ്.കെ മാണ്ി പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.
പാലായിലെ വികസനവും കെ.എം മാണിയുമായി ഉണ്ടായിരുന്ന വ്യക്തിപരമായ അടുപ്പവും എല്ലാം വിവരിച്ച ജോസഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ യു.ഡി.എഫ് ഒറ്റക്കെട്ടാകുമെന്നും വിജയം ഉറപ്പാണെന്നും പ്രതികരിച്ചു.
വ്യക്തിപരമായ വിരോധം ആരുമായും ഇല്ല. തര്‍ക്കം പാര്‍ട്ടിക്ക് അകത്താണ്. ജോസ് കെ.മാണിയുമായുള്ള അഭിപ്രായ വ്യത്യാസവും അധികം വൈകാതെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."